x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലിൻ ഷെറിന് ആദരവേകാൻ മല്ലപ്പള്ളി


Published: February 15, 2026 03:37 AM IST | Updated: February 15, 2026 03:37 AM IST

ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാം മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണി​നും ഷെ​റി​നു​മൊ​പ്പം.

മ​ല്ല​പ്പ​ള്ളി: അ​വ​യ​വ​ദാ​ന​ത്തി​ലൂടെ ച​രി​ത്ര​ത്തി​ലേ​ക്കും അ​തു​വ​ഴി അ​നേക​രു​ടെ സ്മ​ര​ണ​ക​ളി​ലും സ്ഥാ​നം നേ​ടി​യ ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാ​മി​ന് ഇ​ന്ന് മ​ല്ല​പ്പ​ള്ളി യാ​ത്രാ​മൊ​ഴി​യേ​കും. പ​ത്തു​മാ​സ​ത്തെ ജീ​വി​ത​ത്തി​നു​ശേ​ഷം ക​ട​ന്നു​പോ​കു​ന്ന ആ​ലി​ൻ നാ​ലു​പേ​രി​ലൂ​ടെ ഇ​നി ജീ​വി​ക്കു​മെ​ന്ന​താ​ണ് ജ​ന്മ​നാ​ടി​ന് ആ​ശ്വാ​സം.

മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ലി​ന്‍റെ പേ​ര​ക്കു​ട്ടി​യാ​ണ് ആ​ലി​ൻ. മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണി​ന്‍റെ​യും ഷെ​റി​ന്‍റെ​യും താ​ത്പ​ര്യ​പ്ര​കാ​രം പി​ഞ്ചു​കു​ട്ടി​യു​ടെ അ​വ​യ​വ​ങ്ങ​ൾ നാ​ലു​പേ​ർ​ക്കാ​യാ​ണ് ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല്ല​പ്പ​ള്ളി​യി​ലെ ജോ​ർ​ജ് മാ​ത്ത​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് മ​ല​യാ​റ്റൂ​ർ വാ​ലു​മ​ണ്ണി​ൽ വീ​ട്ടി​ലും നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ലു​മാ​യാ​ണ് പൊ​തു​ദ​ർ​ശ​നം.

ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം വ​ൻ ജ​നാ​വ​ലി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തും. പ​ള്ളി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു മു​ന്പാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യും കു​ഞ്ഞ് ആ​ലി​ന് ന​ൽ​കു​ന്നു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up