x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്കും: ക​ള​ക്ട​ര്‍


Published: November 14, 2025 07:30 AM IST | Updated: November 14, 2025 07:30 AM IST

കാ​സ​ര്‍​ഗോ​ഡ്: എ​ല്ലാ യോ​ഗ്യ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

ഡി​സം​ബ​ര്‍ 11നു ​ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേം​ബ​റി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല സ​ജ്ജ​മാ​ണ്. ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പ​വ​ടു​വി​ക്കും. 21 വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ്വീ​ക​രി​ക്കും. 22നു ​നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. 24നു ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​ണ്. ഡി​സം​ബ​ര്‍ 11നാ​ണ് ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ര്‍ 13നു ​വോ​ട്ടെ​ണ്ണും.


ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്‍റി ഡീ​ഫേ​സ്‌​മെ​ന്‍റ് ക​മ്മി​റ്റി​യും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു, വെ​യ​ര്‍ ഹൗ​സി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 1370 ബൂ​ത്തു​ക​ള്‍ ഉ​ണ്ടെ​ന്നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​തി​ര്‍​ത്തി​യി​ല്‍ പെ​ട്രോ​ളിം​ഗ് ഉ​ണ്ടാ​കും.


78.48 ശ​ത​മാ​നം എ​ന്യൂ​മ​റേ​ഷ​ന്‍ ഫോ​റം വി​ത​ര​ണം ന​ട​ത്തി ജി​ല്ല സം​സ്ഥാ​ന​ത്ത് ഫോം ​വി​ത​ര​ണ​ത്തി​ല്‍ മു​ന്നി​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത മേ​ഖ​ല​ക​ളി​ലെ എ​സ്‌​ഐ​ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്പെ​ഷ​ല്‍ ടീ​മി​നെ നി​യ​മി​ക്കും. മ​ല​യാ​ള​ത്തി​ലു​ള്ള എ​ന്യു​മ​റേ​ഷ​ന്‍ ഫോ​മു​ക​ള്‍ ക​ന്ന​ഡ​യി​ല്‍ പൂ​രി​പ്പി​ച്ചാ​ലും സ്വീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബി​എ​ല്‍​ഒ​മാ​രു​ടെ ജോ​ലി​യെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

 

 

പ്ലാ​സ്റ്റി​ക്ക്, പോ​ളി​സ്റ്റ​ര്‍ പ​ടി​ക്കു​ പു​റ​ത്ത്


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം (ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍) പാ​ലി​ച്ച് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തു​മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ന​ട​ത്തു​ന്ന എ​ല്ലാ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു.


ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും നൂ​റു​ശ​ത​മാ​നം കോ​ട്ട​ണ്‍ തു​ണി​യി​ലും റീ​സൈ​ക്ലിം​ഗ് സാ​ധ്യ​മാ​കു​ന്ന പോ​ളി എ​ത്തി​ലി​ന്‍ പേ​പ്പ​റി​ലും മാ​ത്ര​മേ ത​യാ​റാ​ക്കാ​വൂ. പോ​ളി​സ്റ്റ​ര്‍ കൊ​ടി​ക​ള്‍, പ്ലാ​സ്റ്റി​ക്, പോ​ളി​സ്റ്റ​ര്‍ തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ല്‍, യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍, പേ​പ്പ​ര്‍ ക​പ്പു​ക​ള്‍, പ്ലേ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മാ​ലി​ന്യം ഹ​രി​ത​ക​ര്‍​മ​സേ​ന മു​ഖാ​ന്തി​രം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റ​ണം. ആ​വ​ശ്യ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​ന് മ​തി​യാ​യ ബി​ന്നു​ക​ള്‍ ഒ​രു​ക്കും. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9446700800 എ​ന്ന ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

 

പ്ര​ചാ​ര​ണം പ​രി​ശോ​ധി​ക്കാ​ന്‍ ആ​ന്‍റി ഡി​ഫേസ്മെ​ന്‍റ് സ്‌​ക്വാ​ഡ്


പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ക്കാ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് ഉ​ത്ത​ര​വാ​യി.


ജി​ല്ലാ ത​ല​ത്തി​ല്‍ വ​ര​ണാ​ധി​കാ​രി​യു​ടെ ചു​മ​ത​ല​യി​ല്ലാ​ത്ത അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍, സ​ബ് ക​ള​ക്ട​ര്‍, ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സ്‌​ക്വാ​ഡും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍, ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സ്‌​ക്വാ​ഡും രൂ​പീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.


നോ​ട്ടീ​സു​ക​ള്‍, ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ ചു​വ​രെ​ഴു​ത്തു​ക​ള്‍, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്, പൊ​തു​യോ​ഗ​ങ്ങ​ള്‍ മീ​റ്റിം​ഗു​ക​ള്‍, മ​റ്റു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖേ​ന​യു​ള്ള പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ടെ നി​യ​മ​സാ​ധു​ത സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ക്കും.


നോ​ട്ടീ​സും ല​ഘു​ലേ​ഖ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ക​മാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.


പ്ലാ​സ്റ്റി​ക്, ഫ്ല​ക്സ് മു​ത​ലാ​യ​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ക്കു​ക​യും ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.


നി​യ​മ​പ​ര​മ​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്പ്പി​ക്കും. അ​ന​ധി​കൃ​ത​മാ​യോ നി​യ​മ​പ​ര​മ​ല്ലാ​ത​യോ സ്ഥാ​പി​ച്ചി​ട്ടു​ള്ള നോ​ട്ടീ​സു​ക​ള്‍, ബാ​ന​റു​ക​ള്‍, ചു​വ​രെ​ഴു​ത്തു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കും. ഇ​പ്ര​കാ​ര​മു​ള്ള നി​ര്‍​ദ്ദേ​ശം പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​ന​ധി​കൃ​ത​മാ​യ​തും അ​നു​വ​ദ​നീ​യ രീ​തി​യി​ല​ല്ലാ​ത്ത​തു​മാ​യ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ള്‍ നി​ര്‍​ത്തി​വ​യ്പ്പി​ക്കു​ന്ന​താ​ണ്.


അ​നു​മ​തി​യി​ല്ലാ​തെ​യും പൊ​തു​വ​ഴി കൈ​യേ​റി​യു കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​കു​ന്ന രീ​തി​യി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ള്‍, ക​മാ​ന​ങ്ങ​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ എ​ടു​ത്തു​മാ​റ്റു​ന്ന​തി​ന് അ​ത് സ്ഥാ​പി​ച്ച​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടും.


എ​ടു​ത്തു​മാ​റ്റു​ന്നി​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​വ എ​ടു​ത്തു​മാ​റ്റി നി​യ​മ​പ​ര​മാ​യ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും. നി​യ​മ​പ​ര​മ​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളും, അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ള്‍ ക​മാ​ന​ങ്ങ​ള്‍, പോ​സ്റ്റ​റു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ച്ച​വ​യ്ക്കെ​തി​രേ പൊ​തു​ജ​നം അ​റി​യി​ക്കു​ന്ന പ​രാ​തി​ക​ളും സ്‌​ക്വാ​ഡ് പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ പ്ര​ചാ​ര​ണ വേ​ദി​യാ​ക്ക​രു​ത്

വി​വി​ധ ജാ​തി​ക​ളും സ​മു​ദാ​യ​ങ്ങ​ളും ത​മ്മി​ല്‍ മ​ത​പ​ര​മോ വം​ശ​പ​ര​മോ ജാ​തി​പ​ര​മോ സ​മു​ദാ​യ​പ​ര​മോ ഭാ​ഷാ​പ​ര​മോ ആ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ള​വാ​ക്കു​ന്ന​തോ, നി​ല​വി​ലു​ള്ള ഭി​ന്ന​ത​ക​ള്‍​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തോ പ​ര​സ്പ​ര​വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളോ സ്ഥാ​നാ​ര്‍​ത്ഥി​ക​ളോ ഏ​ര്‍​പ്പെ​ടു​വാ​ന്‍ പാ​ടി​ല്ല.


അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മൂ​ന്നു​വ​ര്‍​ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും​കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും. 1994ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട്ടി​ന്‍റെ 121-ാം വ​കു​പ്പ്, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ന്റെ 145-ാംവ​കു​പ്പ്). ജാ​തി​യു​ടെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും പേ​രി​ല്‍ വോ​ട്ട് തേ​ടാ​ന്‍ പാ​ടി​ല്ല. മോ​സ്‌​കു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ള്‍, പ​ള്ളി​ക​ക​ള്‍, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്കോ സ​മ്മ​തി​ദാ​യ​ക​നോ അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കോ എ​തി​രെ സാ​മൂ​ഹി​ക​ബ​ഹി​ഷ്‌​ക​ര​ണം, സാ​മൂ​ഹി​ക ജാ​തി​ഭ്ര​ഷ്ട് തു​ട​ങ്ങി​യ ഭീ​ഷ​ണി​ക​ള്‍ ഉ​യ​ര്‍​ത്ത​രു​ത് (കേ​ര​ള​പ​ഞ്ചാ​യ​ത്ത് രാ​ജ് 120-ാംവ​കു​പ്പ്, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് 144-ാംവ​കു​പ്പ്).


സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം തു​ട​രും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു


കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​കെ​യു​ള്ള 18 ഡി​വി​ഷ​നു​ക​ളി​ല്‍ ഒ​മ്പ​തി​ട​ത്താ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഡി​വി​ഷ​നു​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും: കു​റ്റി​ക്കോ​ല്‍-​സാ​ബു ഏ​ബ്ര​ഹാം, ക​യ്യൂ​ര്‍-​ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, പു​ത്തി​ഗെ-​കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ചെ​റു​വ​ത്തൂ​ര്‍-​ഡോ. സെ​റീ​ന സ​ലാം, മ​ടി​ക്കൈ-​കെ. സ​ബീ​ഷ്,കു​മ്പ​ള-​കെ.​ബി. യൂ​സ​ഫ്, ദേ​ലം​പാ​ടി-​ഒ. വ​ത്സ​ല, ബേ​ക്ക​ല്‍-​ടി.​വി. രാ​ധി​ക, ചെ​ങ്ക​ള-​സ​ഹ​ര്‍​ബാ​നു സാ​ഗ​ര്‍. മ​റ്റു ഡി​വി​ഷ​നു​ക​ളി​ല്‍ മൂ​ന്നി​ട​ത്ത് സി​പി​ഐ മ​ത്സ​രി​ക്കും.

പെ​രി​യ, ബ​ദി​യ​ഡു​ക്ക, കു​ഞ്ച​ത്തൂ​ര്‍ ഡി​വി​ഷ​നു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് ഇ​ത്ത​വ​ണ ര​ണ്ടു സീ​റ്റു​ക​ളു​ണ്ട്. ക​ള്ളാ​ര്‍, ചി​റ്റാ​രി​ക്കാ​ല്‍ ഡി​വി​ഷ​നു​ക​ളി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​ന​വി​ധി തേ​ടു​ക. ഐ​എ​ന്‍​എ​ലി​ന് ഉ​ദു​മ, സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ ഡി​വി​ഷ​നു​ക​ളും ജ​ന​താ​ദ​ളി​ന് പി​ലി​ക്കോ​ട് ഡി​വി​ഷ​നു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍​സി​പി​ക്ക് മ​ഞ്ചേ​ശ്വ​രം ഡി​വി​ഷ​ന്‍ അ​നു​വ​ദി​ച്ചെ​ങ്കി​ലും ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ അ​തു നി​ഷേ​ധി​ച്ചു.


ഈ ​സീ​റ്റ് ആ​ര്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. ഉ​ദു​മ​യ്ക്കു പ​ക​രം കൂ​ടു​ത​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള ബേ​ക്ക​ല്‍ ഡി​വി​ഷ​ന്‍ വേ​ണ​മെ​ന്ന് ഐ​എ​ന്‍​എ​ല്‍ വാ​ശി​പി​ടി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച ന​ട​ന്ന സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ച​ര്‍​ച്ച രാ​ത്രി ഏ​റെ വൈ​കി​യി​രു​ന്നു. ഒ​ടു​വി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ ന​ല്‍​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഐ​എ​ന്‍​എ​ല്‍ നേ​തൃ​ത്വം വ​ഴ​ങ്ങി​യ​ത്.

 

കള്ളാർ പഞ്ചായത്ത്എൽഡിഎഫ് സ്ഥാനാർഥികൾ


രാജപുരം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​കളെ പ്രഖ്യാപിച്ചു. വാ​ർ​ഡ് 1. കു​ടും​ബൂ​ർ- പ്ര​സാ​ദ്, 2. ആ​ട​കം- ലീ​ല മോ​ഹ​ന​ൻ, 3. ചെ​ടി​ക്കു​ണ്ട് - മി​നി രാ​ഘ​വ​ൻ, 4. പൂ​ക്ക​യം - മി​നി ഫി​ലി​പ്പ്, 5. കോ​ളി​ച്ചാ​ൽ - എ.​ജെ. ആ​ൻ​ഡ്രൂ​സ്, 6. മാ​ല​ക്ക​ല്ല് - ച​ന്ദ്ര​വ​തി ബാ​ല​ൻ, 7. ചെ​റു​പ​ന​ത്ത​ടി - അ​ബ്ദു​ൾ മ​ജീ​ദ്, 8. ക​ള്ളാ​ർ- ബേ​ബി രാ​ഘ​വ​ൻ, 9. വ​ണ്ണാ​ത്തി​ക്കാ​നം - എ.​കെ. രാ​ജേ​ന്ദ്ര​ൻ, 10. രാ​ജ​പു​രം - കെ.​ജെ. ഷൈ​ജി​ൻ, 11. ക​രി​ന്ത്ര​ങ്ക​ല്ല് - ജി. ​ശി​വ​ദാ​സ​ൻ, 12. പൂ​ടം​ക​ല്ല് - വി.​ജി. ര​മ​ണി, 13. ചേ​റ്റു​ക​ല്ല് - റീ​ജ സ​ജി, 14. കൊ​ട്ടോ​ടി- ബി. ​ശോ​ഭ, 15. മ​ഞ്ഞ​ങ്ങാ​നം - ഫൗ​സി​യ അ​ഷി​ഫി​ന എ​ന്നി​വ​രാണ് സ്ഥാനാർഥികൾ. ക​ൺ​വൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ.​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ലു മാ​ത്യു, എം. ​കു​മാ​ര​ൻ, ഷി​നോ​ജ് ചാ​ക്കോ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. നാ​രാ​യ​ണ​ൻ, ജോ​ഷി ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റീ​ന തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ, കോ​ടോം ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ അം​ബി​ക സു​നി​ൽ, സി​നു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham Collector

Recent News

Up