x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​ഞ്ഞു; ദി​സ് ഈ​സ് ഫെ​ന്‍റാ​സ്റ്റി​ക് അ​ഗ്രോ​ഫാം..!


Published: February 3, 2026 05:50 AM IST | Updated: February 3, 2026 05:50 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ട​ല്‍​തീ​ര​ത്തെ പൂ​ഴി​മ​ണ്ണി​ല്‍ നാ​ട​ന്‍ കൃ​ഷി​യു​ടെ അ​ത്ഭു​തംക​ണ്ട് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​റ​ക്കെ​പ്പ​റ​ഞ്ഞു.."സു​ജി​ത്, ദി​സ് ഈ​സ് ഫെ​ന്‍റാസ്റ്റി​ക് അ​ഗ്രോ​ഫാം!'


അ​മേ​രി​ക്ക​യി​ലെ അ​യോ​വ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റെലെ കൃ​ഷി​ശാ​സ്ത്ര​ജ്ഞ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് കാമ്പ​സി​ല്‍ എ​സ്.​വി. സു​ജി​ത് പാ​ട്ട​ത്തി​നെ​ടു​ത്ത 20 ഏ​ക്ക​റി​ലെ നാ​ട​ന്‍ അ​ഗ്രോ​ഫാം സ​ന്ദ​ര്‍​ശി​ച്ച് അ​തി​ശ​യ​പ്പെ​ട്ട​ത്.

ഫാ​മി​ലെ കൃ​ഷി​രീ​തി​ക​ള്‍ അ​മേ​രി​ക്ക​ന്‍ കൃ​ഷി​വി​ദ​ഗ്ധ​ര്‍ ക​ണ്ടു​മ​ന​സി​ലാ​ക്കി. ഒ​പ്പം അ​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ സു​ജി​ത്തു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. 20 ഏ​ക്ക​റി​ല്‍ മു​പ്പ​തി​ല​ധി​കം ഇ​ന​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ഹാ​യ​ത്തോ​ടെ സേ​ഫ് ടു ​ഈ​റ്റ് രീ​തി​യി​ലാ​ണു സു​ജി​ത് കൃ​ഷി​ചെ​യ്യു​ന്ന​ത്.

ക​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും യ​ന്ത്ര​വ​ല്‍​ക​ര​ണ​വും ഫെ​ര്‍​ട്ടി​ഗേ​ഷ​ന്‍ രീ​തി​ക​ളും പ​ച്ച​ക്ക​റി​യു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും കീ​ട​രോ​ഗ​പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും അ​വ​ര്‍ ച​ര്‍​ച്ച ചെ​യ്തു.

സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​നു​ള്ളി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ത​ന്‍റെ അ​ഗ്രി സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യാ​യ നാ​ട​ന്‍ അ​ഗ്രോ ഫാം​സി​ല്‍ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​കാ​ലാ​ശാ​ല, വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ന്‍, എ​ച്ച്എ​സ്ടി വ​ലി​യ​മ​ല എ​ന്നീ കാ​ര്‍​ഷി​ക കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ണ പു​രോ​ഗ​തി​ക​ളും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ചു.

അ​മേ​രി​ക്ക​ന്‍ സം​ഘ​ത്തി​ല്‍ ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ ഡി​പ്പാ​ര്‍​ട്‌​മെ​നന്‍റ് പ്ര​ഫ​സ​ര്‍ ആ​ന്‍​ഡ് ഹെ​ഡ്, അ​സോ. പ്ര​ഫ​സ​ര്‍ കാ​ത​റി​ന്‍ സ്വ​ബോ​ഡ, അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥിക​ള്‍ തു​ട​ങ്ങി 14 പേ​ര്‍ സ​ന്ദ​ര്‍​ശ​ക​രാ​യു​ണ്ടാ​യി​രു​ന്നു. സു​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഫാം ​ഇ​ന്‍റേണ്‍​ഷി​പ് ചെ​യു​ന്ന സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് വി​ദ്യ​ര്‍​ഥി​ക​ളാ​യ സോ​ന, താ​രു​ണ്യ, ആ​ര​തി എ​ന്നി​വ​ര്‍ പ​ഠ​ന​ത്തോ​ടൊ​പ്പ​മു​ള്ള ജോ​ലി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

വ്യ​വ​സാ​യി​ക​മാ​യി സോ​ളാ​ര്‍ പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ചു വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പാ​ന​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തു കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പി​ആ​ര്‍​ഒ അ​ജ​യ് നാ​യ​ര്‍ വി​ശ​ദീ​ക​രി​ച്ചു.കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ യ​ന്ത്ര​വ​ല്‍​ക്ക​ര​ണ മാ​തൃ​ക​ക​ള്‍ തു​മ്പ​യി​ലെ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ര്‍​ച്ച​ചെ​യ്തു.

തു​മ്പ​യി​ലെ നാ​ട​ന്‍ ഫാ​മി​ല്‍ ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു വി​രി​ഞ്ഞ സൂ​ര്യ​കാ​ന്തി​പ്പാ​ടം കാ​ണാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ എ​ത്തി​യ സ​ന്തോ​ഷം സു​ജി​ത് പ​ങ്കു​വച്ചു. ഫാം ​ടൂ​റി​സ​ത്തിന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളും വി​ശ​ദീ​ക​രി​ച്ചു. ഫാം ​മാ​നേ​ജ​ര്‍ ഹെ​വി​ന്‍ ഹെ​ലി​യ​റ്റ്, വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ജി. ഗാ​യ​ത്രി, വി​ദ്യാ​ര്‍​ഥി ക​ളാ​യ അ​ന​ഘ, പൂ​ജ, ഫ​ഹ്‌​മി​ദ, ഗൗ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Tags : nattu vishesham American scientists said

Recent News

Up