പാലാവയൽ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിക്കുന്നു.
പാലാവയൽ: കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തി സഹകരണത്തോടെ 42.69 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പാലാവയൽ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു.
വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി മാണി, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ബാലചന്ദ്രൻ, തേജസ് ഷിന്റോ, വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ജിജി ഈരൂരിക്കൽ, മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, ജോർജ് പൊന്നാറ്റിൽ എന്നിവർ പ്രസംഗിച്ചു. 2004 ൽ പ്രവർത്തനം തുടങ്ങിയ അങ്കണവാടിക്കുവേണ്ടി പാലാവയൽ-മലാങ്കടവ് റോഡിനു സമീപം പൊതുജനപങ്കാളിത്തത്തോടെ വാങ്ങിയ ആറര സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
Tags : Anganwadi