ഡിവിഷന് 31 വടുതല വെസ്റ്റിലെ എയർ കണ്ടീഷൻ ചെയ്ത അങ്കണവാടിയുടെ ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.
കൊച്ചി: വടുതല വെസ്റ്റ് ഡിവിഷനില്‍ എയർ കണ്ടീഷൻ സംവിധാനത്തോടെയുള്ള പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇതോടെ ഡിവിഷനിലെ മൂന്ന് അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടമായതായി ഡിവിഷന് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ പറഞ്ഞു.
മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. അരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫ്, കൗണ്‍സിലര്‍മാരായ മിനി വിവേര , മിനി ദിലീപ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ധനുഷ, ശോഭ ടീച്ചര്‍, സനല്‍ നെടിയതറ, ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
40 വര്‍ഷത്തിലേറെയായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വടുതല വെസ്റ്റ് ഡിവിഷനിലെ അങ്കണവാടി 110 ആണ് മദര്‍ തെരേസ റോഡിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.