x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാലയങ്ങളിൽ വാർഷികം


Published: January 29, 2026 07:15 AM IST | Updated: January 29, 2026 07:15 AM IST

മൂ​ര്‍​ക്ക​നാ​ട്സെ​ന്‍റ്് ആ​ന്‍റണീ​സ് എച്ച്എസ്എസ്

മൂ​ര്‍​ക്ക​നാ​ട്: സെ​ന്‍റ്് ആ​ന്‍റണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം ഇ​രി​ക്കാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സി​ജോ ഇ​രി​മ്പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​ന്‍റോ മാ​ട​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. വ​ര്‍​ഗീ​സ്്, ഇ​രി​ങ്ങാ​ല​ക്കു​ട മു​ന്‍​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി​ഷ്ണു പ്ര​ഭാ​ക​ര​ന്‍, സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക പ്രീ​ത ഫി​ലി​പ്പ്, ക​രാ​ഞ്ചി​റ ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക ഹീ​ര ഫ്രാ​ന്‍​സീ​സ് ആ​ല​പ്പാ​ട്ട്, സെ​ന്‍റ് ആ​ന്‍റണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക കെ.​ഐ. റീ​ന, ട്ര​സ്റ്റി സി.​വി. പോ​ളി, മാ​നേ​ജ്‌​മെ​ന്‍റ്് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം.​എ​സ്. ബെ​ഞ്ച​മി​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റുമാ​രാ​യ ഷീ​ജ സ​ന്തോ​ഷ്, യു.​എ​ച്ച.് ഷാ​ജ​ഹാ​ന്‍, ഒ​എ​സ്എ പ്ര​സി​ഡന്‍റ് പോ​ള്‍ തേ​റു​പ​റ​മ്പി​ല്‍, സീ​നി​യ​ര്‍ ടീ​ച്ച​ര്‍​മാ​രാ​യ ടി.​ജെ. ജാ​ന്‍​സി, കെ.​പി. ലി​റ്റി, സ്‌​കൂ​ള്‍ ലീ​ഡ​ര്‍​മാ​രാ​യ ലി​ന​റ്റ് ലി​ജോ​മോ​ന്‍, ഫാ​ത്തി​മാ​തു, പി.​എ. ഫി​ഥാ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ശ ജി. ​കി​ഴ​ക്കേ​ട​ത്ത്, എം.​എ​ല്‍. ഷാ​ലി​നി, ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന ബി​ന്ദു തോ​മാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​കു​ന്ദ​പു​രം പ​ബ്ലി​ക് സ്‌​കൂ​ൾ

ന​ട​വ​ര​മ്പ്: ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മു​കു​ന്ദ​പു​രം പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം കെ​എ​ഫ്ആ​ര്‍​ഐ ചീ​ഫ് സ​യ​ന്‍റിസ്റ്റ് ടി.​വി. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ​പ്പു​റം എ​ജ്യു​ക്കേ​ഷ​ന്‍ ക​ള്‍​ച​റ​ല്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് വി.​പി. ന​ന്ദ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി കൃ​ഷ്ണ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ആ​ശ വ​ര്‍​ഗീ​സ്, ഫി​ഡ​ല്‍ രാ​ജ്, ജോ ​പോ​ള്‍ അ​ഞ്ചേ​രി, ഡാ​വി​ഞ്ചി സു​രേ​ഷ്, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വ​ത്സ​ല ബാ​ബു, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ജ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, വാ​ര്‍​ഡം​ഗം രേ​ണു​ക സ​ജി, പി​ടി​എ പ്ര​സി​ഡന്‍റ് വി​നോ​ദ് മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​ലു​ങ്ങാ​മു​റി ഹെെ​രാ​ർ​ക്കി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ

കൊ​ര​ട്ടി: വാ​ലു​ങ്ങാ​മു​റി ഹെെ​രാ​ർ​ക്കി മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളിന്‍റെ 101-ാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​തൃ​ദി​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​രും തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി വി​കാ​രി​യു​മാ​യ റ​വ.​ഡോ. പോ​ൾ മൂ​ഞ്ഞേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ല​ക്കു​ടി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഡ് മെ​മ്പ​ർ വി.​കെ. ​കൃ​ഷ്ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ആ​ൻ​സി അ​ഗ​സ്റ്റി​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​നി ഡേ​വീ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക ജി​ജി പൗ​ലോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ്, തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി ട്ര​സ്റ്റി ബെ​ന്നി പോ​ൾ വ​ല്ലൂ​രാ​ൻ, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​ൺ, സ്കൂ​ൾ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വ​റീ​ത് ക​ണ്ടം​കു​ള​ത്തി, പി.​ടി.​എ. പ്ര​സി​ഡന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ലി​ജോ ജോ​സ്, എം.​പി.​ടി.​എ. പ്ര​സി​ഡന്‍റ് ജ​യ്മോ​ൾ മ​ധു, സ്കൂ​ൾ ലീ​ഡ​ർ അ​മേ​യ ലി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ആ​റ്റ​പ്പാ​ടം എ​സ്കെ​എം എ​ൽ​പി സ്‌​കൂ​ൾ


കൊ​ര​ട്ടി: ആ​റ്റ​പ്പാ​ടം എ​സ്കെ​എം എ​ൽ​പി സ്‌​കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സ്‌​കൂ​ൾ മാ​നേ​ജ​ർ വി.​പി.​ ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​മ​ണ്യ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ്് വി​ത​ര​ണം ന​ട​ത്തി. മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ഡി.​സ​ജി പ്ര​വ​ർ​ത്തി​പ​രി​ച​യ​മേ​ള​യു​ടെ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. മ​ല്ല​ഞ്ചി​റ സു​ബ്ര​മ​ണ്യ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സ​ലി​ൽ ആ​ചാ​ര്യ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ജി അ​നി​ൽ​കു​മാ​ർ, ഹെ​ഡ്‌​മി​സ്ട്ര​സ് കെ.​പി.​ ഷീ​ബ, സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​നും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷി​മ സു​ധി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നു​ഷ പ്ര​ജി​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഗ്രീ​ഷ്‌​മ അ​നി​ൽ, സ്‌​കൂ​ൾ ലീ​ഡ​ർ എ​സ്.​ബി.​ സ​ഹ​ർ​ഷ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ പി.​ഗാ​യ​ത്രി, ശീ​ത​ൾ എം.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​യ​ര​ങ്ങാ​ടി വി​ദ്യാ​ഭ​വ​ൻ എ​ൽപി ​സ്കൂ​ൾ

ചാ​ല​ക്കു​ടി: നാ​യ​ര​ങ്ങാ​ടി വി​ദ്യാ​ഭ​വ​ൻ എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക ഷൈ​നി​ ഫ്രാ​ൻ​സീ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ്് പ്ര​തി​നി​ധി ആ​ൻ​മേ​രി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ൻ, ബി​പിസി ലി​ജൊ​ജോ​സ്, കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സി​ജി ജോ​യി, വാ​ർ​ഡ് മെ​മ്പ​ർ പ്രി​യ ബാ​ബു, സി.​സി​ജി ജോ​ർ​ജ്, കെ. ​ഫി​ജി ജോ​ർ​ജ്, എ. ​സ്നേ​ഹ​ല​ത, ഒ​എ​സ്എ​പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ സ​ജി​ത് കു​മാ​ർ, ര​വി ചി​റ്റി​യ​ത്ത്, സ്കൂ​ൾ ലീ​ഡ​ർ മി​ലേ​ഖ ബി​നു, പി​ടി​എ പ്ര​സി​ഡ​ന്‍റ്് വി​ജി​ല ശ്രീ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക ഷൈ​നി ​ഫ്രാ​ൻ​സീ​സ് മ​റു​പ​ടി പ്ര​സം​ഗം പ​റ​ഞ്ഞു.

Tags : nattu visheshsam Annual schools

Recent News

Up