അഭിഷേകാഗ്നി ബൈബിൾ കൺവൻഷന്റെ തീം സോംഗ് പ്രകാശനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിലിന് ലോഞ്ചിംഗ് ഫ്രെ
വെള്ളരിക്കുണ്ട്: അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്റെ തീം സോംഗ് ചുള്ളി സെന്റ് മേരീസ് പാരീഷ് ഹാളിൽ പ്രകാശനം ചെയ്തു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിലിന് ലോഞ്ചിംഗ് ഫ്രെയിം കൈമാറി.
ഗാനരചനയും സംഗീതവും നിർവഹിച്ചത് വെളളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളമാണ്. റവ.ഡോ. ജോസ് വെട്ടിക്കൽ, ഫാ. ജോസഫ് തൈക്കുന്നുംപുറം, ഫാ. ജോസഫ് കാഞ്ഞിര ത്തിങ്കൽ, രാജു കട്ടക്കയം, സിബിൻ മാടത്താനിയിൽ, വിപിൻ അറക്കൽ എന്നിവർ പങ്കെടുത്തു.