x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്ക പരത്തി വീണ്ടും വ്യാ​ജ ബോം​ബ് ഭീ​ഷ​ണി


Published: February 3, 2026 10:36 PM IST | Updated: February 3, 2026 10:36 PM IST

ബോം​ബ് ഭീ​ഷ​ണിയെത്തുടർന്ന് പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡ് മു​ട്ടം ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് വാ​ച്ച് ക​ച്ച​വ​ട​ത്തി​നെ​ത്തി​യയാ​ളു​ടെ സ​ഞ്ചി പ​രി​ശോ​ധി​ക്കു​ന്നു.

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ആ​ശ​ങ്ക പ​ര​ത്തി വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​ക്കും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നു​മാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സ​മീ​ര്‍ കു​സു​ബ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍നി​ന്നു​വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ബോം​ബ് സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ള​ക്ട​റേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍നി​ന്നു ബോം​ബ് ക​ണ്ടെ​ത്താ​ന്‍ വൈ​ദ​ഗ്ധ്യം നേ​ടി​യ മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ചും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ്, ഡി​വൈ​എ​സ്പി​യു​ടെ സ്‌​ട്രൈ​ക്ക​ര്‍ ഫോ​ഴ്‌​സ്, അ​ഗ്‌​നി​ര​ക്ഷാസേ​ന തു​ട​ങ്ങി വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ​ത്തി മു​ഴു​വ​ന്‍ സ്ഥ​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ്യാ​ജ​മെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ത്.

സ​ന്ദ​ര്‍​ശ​ക​രു​ടെ ഉ​ള്‍​പ്പെ​ടെ ബാ​ഗു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യെത്തുട​ര്‍​ന്ന് ഏ​താ​നും സ​മ​യം ക​ള​ക്ട​റേ​റ്റി​ന്‍റെ​യും കോ​ട​തി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടു.
വി​ദേ​ശ​ത്തുനി​ന്നാ​ണ് വ്യാ​ജ സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഏ​താ​നും ദി​വ​സം മു​മ്പും ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യി​രു​ന്നു. ചാ​വേ​ര്‍ ബോം​ബ് ഭീ​ഷ​ണി​യാ​ണ് ഇ-​മെ​യി​ലൂ​ടെ ല​ഭി​ച്ച​ത്. ത​മി​ഴ് ലി​ബ​റേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (ടി​എ​ല്‍​ഒ) എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ന്‍ ഈ​സ്റ്റ​ര്‍ മോ​ഡ​ല്‍ ആ​ക്ര​മ​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. തു​ട​ര്‍​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡി​ന്റെ​യും ബോം​ബ് സ്‌​ക്വാ​ഡി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി സ​ന്ദേ​ശം വ്യാ​ജ​മെ​ന്നു​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

Tags : bomb threat nattuvishesham local news

Recent News

Up