x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ല്‍ റെ​​സി​​സ്റ്റ​​ൻ​​സ് കാമ്പയിൻ


Published: February 23, 2026 07:26 AM IST | Updated: February 23, 2026 07:26 AM IST

ജി​​ല്ലാ ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ് അ​​ഥോ​​റി​​റ്റി​​യും ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള്‍ വ​​കു​​പ്പും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ല്‍ റെ​​സി​​സ്റ്റ​​ന്‍​സ് കാ​​മ്പ​​യി​

കോ​​ട്ട​​യം: ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ല്‍ റെ​​സി​​സ്റ്റ​​ന്‍​സ് കാ​​മ്പ​​യി​​ന്‍ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട​​തി​​യ​​ങ്ക​​ണ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​ടെ അ​​ശാ​​സ്ത്രീ​​യ​​വും അ​​ശ്ര​​ദ്ധ​​വു​​മാ​​യ ഉ​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ജി​​ല്ലാ ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ് അ​​ഥോ​​റി​​റ്റി​​യും ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള്‍ വ​​കു​​പ്പും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന കാ​​മ്പ​​യി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പ്രി​​ന്‍​സി​​പ്പ​​ല്‍ ജി​​ല്ലാ ജ​​ഡ്ജി എം. ​​മ​​നോ​​ജ് നി​​ര്‍​വ​​ഹി​​ച്ചു. ഡി​​സി​​എ​​ല്‍​എ സെ​​ക്ര​​ട്ട​​റി​​യും സീ​​നി​​യ​​ര്‍ ഡി​​വി​​ഷ​​ന്‍ സ​​ബ് ജ​​ഡ്ജു​​മാ​​യ ജി. ​​പ്ര​​വീ​​ണ്‍ കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.

അ​​സി​​സ്റ്റ​​ന്‍റ് ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള​​ര്‍ ഡോ. ​​അ​​ജു ജോ​​സ​​ഫ് കു​​ര്യ​​ന്‍, അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ ജ​​ഡ്ജി​​മാ​​രാ​​യ കെ. ​​ലി​​ല്ലി, സ​​തീ​​ഷ് കു​​മാ​​ര്‍, താ​​ര എ​​സ്. പി​​ള്ള, ഡോ. ​​ബ​​ബി​​ത കെ. ​​വാ​​ഴ​​യി​​ല്‍, അ​​രു​​ണ്‍ കൃ​​ഷ്ണ​​ന്‍, ടി.​​യു. സു​​രേ​​ന്ദ്ര​​ന്‍, ഓ​​ള്‍ കേ​​ര​​ള കെ​​മി​​സ്റ്റ​​സ് ആ​​ന്‍​ഡ് ഡ്ര​​ഗി​​സ്റ്റ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

തു​​ട​​ര്‍​ന്നു സെ​​ന്‍റ​​ര്‍ ഫോ​​ര്‍ പ്ര​​ഫ​​ഷ​​ണ​​ല്‍ ആ​​ന്‍​ഡ് അ​​ഡ്വാ​​ന്‍​സ് സ്റ്റ​​ഡീ​​സി​​ലെ കു​​ട്ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച ഫ്‌​​ളാ​​ഷ് മോ​​ബും, കാ​​രി​​ത്താ​​സ് ഫാ​​ര്‍​മ​​സി കോ​​ള​​ജി​​ലെ കു​​ട്ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച സ്‌​​കി​​റ്റും ഉ​​ണ്ടാ​​യി​​രു​​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Up