തേർത്തല്ലി: ചപ്പാരപ്പടവ്-തേർത്തല്ലി റോഡിൽ തേർത്തല്ലി മുതൽ മേരിഗിരി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവർത്തികൾ റോഡിലുള്ള വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാതെ പൂർത്തീകരിക്കുന്നതിനെതിരേ തേർത്തല്ലി വികസന സമിതി എൻജിനിയർക്ക് നിവേദനം നല്കി.
മേരിഗിരി സ്കൂളിലേക്കും പള്ളിയിലേക്കുമുള്ള ധാരാളം കാൽനട യാത്രക്കാർ ദിവസവും ഉപയോഗിക്കുന്ന ഈ റോഡിൽ അധികഭാഗത്തും നടപ്പാതകൾ ഇല്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. റോഡ് ടാറിംഗ് പൂർത്തിയാക്കുന്നതിനൊപ്പം ഈ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വികസന സമിതി പ്രസിഡന്റ് ഷാജി കാരിക്കാട്ടിൽ, തേർത്തല്ലി വാർഡ് മെമ്പർ വത്സമ്മ വാണിശേരി, രാജു പുതിയാത്ത്, കെ.രാമചന്ദ്രൻ, രാജീവ് മേരിഗിരി, മാത്യു മലയിൽ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Application submitted