x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസി റോഡിലെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മോ?


Published: January 7, 2026 12:21 AM IST | Updated: January 7, 2026 12:21 AM IST

നെ​ടു​മു​ടി പാ​ല​ത്തി​ലെ പു​തി​യ​തും പ​ഴ​യ​തു​മാ​യ കൈ​വ​രി​ക​ൾ.

ച​മ്പ​ക്കു​ളം: പു​ന​ർ​നി​ർ​മിച്ച എ​സി​റോ​ഡി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. എസി റോ​ഡി​ൽ കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ദി​ക​ൾ​ക്ക് കു​റു​കെ വ​ലി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തോ​ടെ ഈ ​പാ​ല​ങ്ങ​ളു​ടെ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ഒ​രോ പാ​ല​ം കൂ​ടി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. കി​ട​ങ്ങ​റ, നെ​ടു​മു​ടി പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​ള്ളാ​ത്തു​രു​ത്തി പാ​ലത്തി​ന്‍റെ നി​ർ​മാ​ണം അ​ന്ത്യ​ഘ​ട്ട​ത്തി​ലു​മാ​ണ്.

ഈ ​പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​പ്പോ​ൾ പു​തി​യ പാ​ല​ത്തോ​ട് ചേ​ർ​ന്ന് ഉ​യ​ര​ത്തി​ൽ കൈ​വ​രി​ക​ളും നി​ർ​മി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ങ്ങ​ളി​ലും വ​ശ​ങ്ങ​ളി​ൽ ഒ​ര​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ചു. പു​തു​താ​യി പ​ഴ​യ പാ​ല​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ച​പ്പോ​ൾ നി​ല​വി​ലി​രു​ന്ന കൈ​വ​രി​യു​ടെ ഉ​യ​രം ര​ണ്ട​ടി പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.  പാ​ല​ങ്ങ​ളി​ൽ കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽന​ട​യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​ണ്.
എ​ന്നാ​ൽ​, നി​ല​വി​ൽ ര​ണ്ട​ടി പോ​ലും ഉ​യ​ര​മി​ല്ലാ​ത്ത പ​ഴ​യ പാ​ല​ങ്ങ​ളി​ലെ കൈ​വ​രി​ക​ൾ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. 

സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്രി​ക​രാ​ണ് ദി​വ​സേ​ന പാ​ല​ങ്ങ​ളി​ലെ ന​ട​വ​ഴി ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ല്പം അ​ശ്ര​ദ്ധ കാ​ൽ ന​ട​യാ​ത്ര​ക്കാ​രെ ആ​ഴ​മു​ള്ള ന​ദി​യി​ലേ​ക്ക് വീ​ഴി​ക്കാം എ​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽക്കു​ന്ന​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച പാ​ലത്തി​ന്‍റെ കൈ​വ​രി​ക​ൾ അ​ന്ന​ത്തെ വ്യ​വ​സ്ഥ​ക്ക​നു​സൃ​ത​മാ​യി നി​ർ​മി​ച്ച​വയാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ന് പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ നി​ർ​മിക്കു​ന്ന രീ​തി​യാ​ണു​ള്ള​ത്. കൈ​വ​രി​ക​ൾ ഉ​യ​ർ​ത്താ​തെ ഈ ​പാ​ല​ങ്ങ​ളി​ൽ വ​ശ​ങ്ങ​ളി​ൽ ന​ട​പ്പാ​ത ഉ​യ​ർ​ത്തി നി​ർ​മിച്ച​തോ​ടു​കൂ​ടി വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് നി​ല​നിൽക്കു​ന്ന​ത്. കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി പാ​ല​ങ്ങ​ളി​ലെ പ​ഴ​യകൈ​വ​രി​ക​ൾ ഉ​യ​ർ​ത്തി നി​ർ​മിച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : AC Road safe? nattuvishasham local news

Recent News

Up