പേരൂര്‍ക്കട: ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനി ടെ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ മൂന്നംഗസംഘത്തെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ക്കട സ്വദേശി ഫെബിന് (22), അമ്പലമുക്ക് സ്വദേശി ഡേവിഡ് (24), കവടിയാര്‍ സ്വദേശി ദേവന് സതീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍സിസി റോഡ് സ്വദേശി അക്ഷയ് (25) ആണ് ആക്രമണത്തിന് ഇരയായത്.
ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടു തലേദിവസം നിലനിന്ന വാക്കുതര്‍ക്കമാണ് ആക്രമണത്തിനു കാരണം. കുറവന്‍കോണം ജംഗ്ഷനില്‍വച്ച് അക്ഷയെ കണ്ട അഞ്ചംഗസംഘം ക്രിക്കറ്റ് ബാറ്റും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ ഒരു കാലിനും ഒരു കൈക്കും ഗുരുതര പരിക്കേറ്റു. അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടി. പേരൂര്‍ക്കട പോലീസ് അക്ഷയുടെ മൊഴി രേഖപ്പെടുത്തിയശേഷം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ മൂവരെയും അവരവരുടെ വീടുകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കുറവന്‍കോണം ജംഗ്ഷനിലെ ചായക്കടയില്‍ പ്രതികള്‍ ഒത്തുകൂടാറുണ്ടെന്നും ഇവിടെ ചായ കുടിച്ചുകൊണ്ടുനില്ക്കുന്നതിനിടെയാണ് അക്ഷയെ പ്രതികള്‍ കണ്ടതെന്നും ആക്രമണം നടത്തിയതെന്നും പേരൂര്‍ക്കട സിഐ അറിയിച്ചു. അക്ഷയെ ആക്രമിച്ച പ്രതികളുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനു ള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മൂവരെയും കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു.