x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ​ത്ത് ത​ര്‍​ക്കം, സി​പി​ഐ എ​ല്ലാ വാ​ര്‍​ഡി​ലും മ​ത്സ​രി​ക്കും


Published: November 10, 2025 03:22 AM IST | Updated: November 10, 2025 03:22 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 17 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി. സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മ​റ്റി. ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് 17 സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​ന്‍ സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 17 വാ​ര്‍​ഡു​ക​ളു​ള്ള ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ മു​ന്‍​പ് സി​പി​ഐ ക്ക് ​മൂ​ന്ന് സീ​റ്റു​ക​ളാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്.

ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ മൂ​ന്നാം വാ​ര്‍​ഡ​ട​ക്കം വ​ച്ചു​മാ​റാ​ന്‍ എ​ല്‍​ഡി​എ​ഫി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് തീ​രു​മാ​ന​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യി സി​പി​എം പ​ല വാ​ര്‍​ഡു​ക​ളി​ലും സ്വ​ന്തം നി​ല​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്. സി​പി​ഐ​യ്ക്കു ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ 14 ാം വാ​ര്‍​ഡി​ല്‍ സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ത​ന്നെ സ്വ​യം സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് ന​വ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ട്ട​താ​ണ് സി​പി​ഐ യെ ​പ്ര​കോ​പി​പ്പി​ച്ച​ത്.

സി​പി​എം, മു​ന്ന​ണി മ​ര്യാ​ദ​ക​ള്‍ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍​ഡു​ക​ളി​ലും സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ളെ ഇ​ത് സം​ബ​ന്ധി​ച്ച് മ​ണ്ഡ​ലം ക​മ്മ​റ്റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

Tags : CPI Local News Pathanamthitta Nattuvishesham

Recent News

Up