x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ല്‍


Published: February 19, 2026 04:12 AM IST | Updated: February 19, 2026 04:12 AM IST

മ​ല്ല​പ്പ​ള്ളി: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ൽ. ചാ​ലാ​പ്പ​ള്ളി താ​ളി​യാ​നി​ക്ക​ല്‍ മ​ണ്ണി​ല്‍ മാ​ത്യു ജോ​സ​ഫ് (റെ​ജി-43) ആ​ണ് പെ​രു​മ്പെ​ട്ടി പോ​ലീ​സി​ന്‍റെ‌ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ശോ​ഭ​യെ (നിം​ഗ​മ​ണി- 38) ​യാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ചാ​ലാ​പ്പ​ള്ളി​യി​ലു​ള്ള എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം എ​ടു​ത്ത ശേ​ഷം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ശോഭയെ സ്ഥ​ല​ത്ത് ഒ​രു സ്‌​കൂ​ട്ട​റി​ലെ​ത്തി​യ മാ​ത്യു ഇ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം അ​രി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് മു​തു​ക​ത്തും ക​ഴു​ത്തി​ലും ത​ല​യ്ക്കും കൈ​യി​ലും മാ​റി​മാ​റി വെ​ട്ടു​ക​യാ​യി​രു​ന്നു.

സം​ശ​യം മൂ​ല​മാ​ണ് ശോ​ഭ​യെ മാ​ത്യു ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ശോ​ഭ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​ണ്. വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​വ​രെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പെ​രു​മ്പെ​ട്ടി എ​സ്എ​ച്ച്ഒ സ​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ പ്ര​വീ​ൺ, സ​ന്തോ​ഷ്, അ​ഷ്ഫാ​ക്ക് റ​ഷീ​ദ്, ജീ​സ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മാ​ത്യു​വി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up