x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​തു​​യു​​ഗ​​യാ​​ത്ര​​യ്ക്ക് നാ​​ളെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ വ​​ര​​വേ​​ൽ​​പ്പ്


Published: February 23, 2026 07:30 AM IST | Updated: February 23, 2026 07:30 AM IST

ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ ന​​യി​​ക്കു​​ന്ന പു​​തു​​യു​​ഗ​​യാ​​ത്ര​​യ്ക്ക് നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ വ​​ര​​വേ​​ൽ​​പ്പ് ന​​ൽ​​കും. ര​​ണ്ടി​​ന് മാ​​മ്മൂ​​ട് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്ന് യു​​ഡി​​എ​​ഫ് യു​​വ​​ജ​​ന വി​​ദ്യാ​​ർ​​ഥി ഏ​​കോ​​പ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പു​​തു​​യു​​ഗ​​യാ​​ത്ര ന​​ഗ​​ര​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു താ​​ള​​മേ​​ള​​ങ്ങ​​ളു​​ടെ​​യും ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ൽ എ​​ത്തു​​ന്ന പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ സ​​മ്മേ​​ള​​ന ന​​ഗ​​രി​​യി​​ലേ​​ക്കു സ്വീ​​ക​​രി​​ക്കും.

തു​​ട​​ർ​​ന്ന് ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന ജി​​ല്ലാ നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ചെ​​യ​​ർ​​മാ​​ൻ പി.​​എ​​ൻ. നൗ​​ഷാ​​ദ്, ക​​ൺ​​വീ​​ന​​ർ മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up