x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹി​രാ​കാ​ശ വി​സ്മ​യ​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കാ​ൻ അ​രു​വി​ത്തു​റ കോ​ള​ജ്; സ്കൈ ​വാ​ച്ചിം​ഗ് വ്യാ​ഴാ​ഴ്ച


Published: February 23, 2026 01:33 PM IST | Updated: February 23, 2026 01:33 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ഭാ​ഗ​വും ആ​സ്ട്രോ കേ​ര​ള കോ​ട്ട​യം ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ആ​കാ​ശ കാ​ഴ്ച​യു​ടെ വി​സ്മ​യ​മൊ​രു​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് അ​ത്യാ​ധു​നി​ക ടെ​ല​സ്കോ​പി​ക്ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ഗ്ര​ഹ​ങ്ങ​ളെ​യും ച​ന്ദ്ര​നെ​യും അ​ടു​ത്തു​കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. ഒ​രു സ്കൂ​ളി​ൽ നി​ന്നും അ​ഞ്ച് മു​ത​ൽ 10 വ​രെ കു​ട്ടി​ക​ൾ​ക്ക് വ​രെ പ​ങ്കെ​ടു​ക്കാം.

ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗ്ര​ഹ​ങ്ങ​ളു​ടെ നേ​ർ​രേ​ഖ​യി​ലു​ള്ള വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സ്കൈ വാ​ച്ചിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മ​ൾ​ട്ടി​മീ​ഡി​യ പ്ര​സ​ന്‍റേ​ഷ​നും ഫി​സി​ക്സി​ലെ ആ​ശ​യ​ങ്ങ​ളെ മ​ന​സി​ലാ​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന ല​ളി​ത​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക: 8547104938.

Tags : Aruvithura College Sky Watching Local News Nattuvishesham Kottayam

Recent News

Up