അടൂരിൽ അസം റൈഫിൾസ് വിമുക്തഭട സംഗമത്തിൽ പങ്കെടുത്തവരെ ഡയറക്ടർ ജനറൽ ലഫ് ജനറൽ വികാസ് ലഖേര പരിചയപ്പെടുന്നു.
അടൂർ: അസം റൈഫിൾസിൽ സേവനം ചെയ്തു വിരമിച്ചവരുടെയും കുടുംബങ്ങളുടെയും കേരള സംഗമം അടൂരിൽ നടന്നു. 1000 ഓളം വിമുക്തഭടൻമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ വികാസ് ലഖേര സംഗമത്തിനു നേതൃത്വം നൽകി.
വിമുക്തഭടൻമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും ചർച്ച ചെയ്തു. ക്ഷേമ പദ്ധതികൾ അടക്കമുള്ള വിഷയങ്ങൾക്ക് പരിഹാരമായി. 82 പരാതികൾ ലഭിച്ചതിൽ 34 എണ്ണം തീർപ്പാക്കി. മെഡിക്കൽ പരിശോധന അടക്കം ക്രമീകരിച്ചുകൊണ്ടായിരുന്നു സംഗമം. 350 വിമുക്തഭടൻമാരെ സേതു ആപ്പ് മുഖേന ബന്ധപ്പെടുത്തിയതായും അധികൃതർ അറിയിച്ചു
Tags : Local News Nattuvishesham Pathanamthitta Assam Rifles