x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​ന്‍ 31ന്


Published: January 27, 2026 11:36 PM IST | Updated: January 27, 2026 11:36 PM IST

​ച​ങ്ങ​നാ​ശേ​രി: ഫെ​ബ്രു​വ​രി 18 മു​ത​ല്‍ 22 വ​രെ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന 27-ാമ​ത് അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നു മു​ന്നോ​ടി​യാ​യി അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര ടീം ​നേ​തൃ​ത്വം ന​ല്‍കു​ന്ന ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​ന്‍ 31നു ​ന​ട​ക്കും. എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ല്‍ 5.30 വ​രെ​യാ​ണ് ക​ണ്‍വ​ന്‍ഷ​ന്‍. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, കു​റു​മ്പ​നാ​ടം, തു​രു​ത്തി ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള കൈ​ക്കാ​ര​ന്മാ​ര്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, ഫൊ​റോ​ന കൗ​ണ്‍സി​ല്‍, പാ​രീ​ഷ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, നി​ല​വി​ലു​ള്ള​വ​രും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​മാ​യ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സ്, സെ​ക്ര​ട്ട​റി​മാ​ര്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന സി​സ്റ്റ​ര്‍മാ​ര്‍, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ര്‍, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​തി​രൂ​പ​ത-​ഫൊ​റോ​ന-​ഇ​ട​വ​ക ത​ല ഭാ​ര​വാ​ഹി​ക​ള്‍, ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ വോ​ള​ണ്ടി​യേ​ഴ്‌​സ്, വോ​ള​ണ്ടി​യേ​ഴ്‌​സാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണം.

നെ​ടും​കു​ന്നം, മ​ണി​മ​ല, ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം, കു​ട​മാ​ളൂ​ര്‍, അ​തി​ര​മ്പു​ഴ, പു​ളി​ങ്കു​ന്ന്, എ​ട​ത്വാ, ച​മ്പ​ക്കു​ളം, ആ​ല​പ്പു​ഴ, മു​ഹ​മ്മ ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള ന​ട​ത്തു​കൈ​ക്കാ​ര​ന്മാ​ര്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍മാ​ര്‍, വോ​ള​ണ്ടി​യ​ര്‍മാ​ര്‍ എ​ന്നി​വ​രും ഈ ​ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ഫോ​ൺ: 99613 69380, 73062 08356.

Tags : Bible Convention nattuvishesham local news

Recent News

Up