കോഴിക്കോട്: രാത്രിയുടെ മറവില്‍ കിഴക്കേ നടക്കാവിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കാന്‍ ജന്മി നടത്തിയ നീക്കം പ്രതിഷേധത്തില്‍ കലാശിച്ചു.കിഴക്കേ നടക്കാവില്‍ വ്യാപാരികള്‍ പ്രകടനവും യോഗവും നടത്തി.
വ്യാപാരികള്‍ക്ക് ഉണ്ടായ നഷ്ടം കെട്ടിട ഉടമ നല്‍കാമെന്ന് ധാരണയില്‍ പിന്നീട് പ്രശ്നം ജില്ലാ ഭാരവാഹികളുടെ സമക്ഷത്തില്‍ ഒത്തുതീര്‍ന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍ കുമാര്‍ യോഗം ഉല്‍ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ മനാഫ് കാപ്പാട് , യു.അബ്ദുറഹിന്മാന് , എ.വി.എം കബീര്‍ , ജില്ലാ സെക്രട്ടറി എ.കെ മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Business