x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന്; വി​ജ​യി​ക​ൾ കൃ​ഷി ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു


Published: February 21, 2026 05:33 AM IST | Updated: February 21, 2026 05:33 AM IST

വി​ജ​യി​ച്ച സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ കൃ​ഷി ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്നു.

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ വ​ണ്ടൂ​ർ കൃ​ഷി ഓ​ഫീ​സ​ർ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വി​ജ​യി​ച്ച മു​ഴു​വ​ൻ സി​ഡി​എ​സ് അം​ഗ​ങ്ങ​ളും കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് വി​ജ​യി​ച്ച മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ്ര​ക​ട​ന​മാ​യി കൃ​ഷി ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ​ത്. വ​ര​ണാ​ധി​കാ​രി​യാ​യ കൃ​ഷി ഓ​ഫീ​സ​ർ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തു എ​ന്ന​താ​ണ് ഇ​വ​രു​ടെ പ​രാ​തി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അം​ഗ​ങ്ങ​ൾ പ്ര​ക​ട​ന​മാ​യി കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് പ​ട​ക്കം പൊ​ട്ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

വ​ര​ണാ​ധി​കാ​രി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി. ജ​ബീ​ബ് സു​ക്കീ​ർ ആ​രോ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്.

Tags : Local News Nattuvishesham Malappuram

Recent News

Up