x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ മാ​ർ​ച്ച് ന​ട​ത്തി


Published: October 30, 2025 04:54 AM IST | Updated: October 30, 2025 04:54 AM IST

കാ​ക്ക​നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് ഓ‌ട്ടോ ഡ്രൈവർമാർ ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ക്ക​നാ​ട് : വി​വി​ധ​യാ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) തൃ​ക്കാ​ക്ക​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്ക​നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​ക​ൾ​ക്ക് സി​റ്റി​പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ക, അ​ന​ധി​കൃ​ത ഓ​ൺ​ലൈ​ൻ സ​ർ​വീ​സി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഓ​ൺ​ലൈ​ൻ സ​ർ​വീ​സി​ന്‍റെ മ​റ​വി​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​ട്ടോ​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

ജി​ല്ല സെ​ക്ര​ട്ട​റി വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ക​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. എം.​എ​സ്. മ​ധു , വാ​ഹി​ത സ​ന്തോ​ഷ്, ഒ.​പി. ശി​വ​ദാ​സ​ൻ ,കെ.​പി. ആ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Transport Commissioner Local News Ernakulam

Recent News

Up