x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം


Published: October 25, 2025 01:59 AM IST | Updated: October 25, 2025 01:59 AM IST

മ​ട്ട​ന്നൂ​രി​ൽ ഓ​ട്ടോ എ​ക്സ്പോ 2025 ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നി​ർ​വ​ഹി​ക്കു​ന്നു.

മ​ട്ട​ന്നൂ​ർ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പ് കേ​ര​ള​യു​ടെ 24-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മ​ട്ട​ന്നൂ​രി​ൽ തു​ട​ക്ക​മാ​യി. മ​ട്ട​ന്നൂ​ർ-​ത​ല​ശേ​രി റോ​ഡി​ൽ കെ.​വി. ര​ത്ന​ദാ​സ​ൻ ന​ഗ​റി​ൽ 26 വ​ര​യാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.


ഇ​ന്ന​ലെ രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്നു ഓ​ട്ടോ എ​ക്സ്പോ 2025 ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നി​ർ​വ​ഹി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി സം​ഗീ​ത് മ​ഠ​ത്തി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ത്യു, നേ​താ​ക്ക​ളാ​യ പി. ​സു​നി​ൽ, സു​നി​ൽ ച​ക്ക​ര​ക്ക​ൽ, ബി​ജു മ​ട്ട​ന്നൂ​ർ, പി. ​ര​വീ​ന്ദ്ര​ൻ, എം.​കെ. ബി​ജു, കെ.​വി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​ന്നി കെ. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഇ​ന്നു രാ​വി​ലെ 11 ന് ​ജി​ല്ല​യി​ലെ 23 യു​ണി​റ്റു​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന ക​മ്പ​വ​ലി മ​ത്സ​രം മ​ട്ട​ന്നൂ​ർ സി​ഐ എം. ​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​ധാ​ക​ര​ൻ, സി. ​സ​ദാ​ന​ന്ദ​ൻ, കെ.​കെ. ശൈ​ല​ജ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Tags : Automobile

Recent News

Up