x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ർ​വേ​ദ​വും മെ​ഡി​ക്ക​ൽ ടൂ​റി​സ​വും കേ​ര​ള​ത്തെ ആ​ഗോ​ള ഹ​ബ്ബാക്കും: പി. ​രാ​ജീ​വ്


Published: October 31, 2025 04:51 AM IST | Updated: October 31, 2025 04:51 AM IST

സി​ഐ​ഐ കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ൽ​ത്ത് ടൂ​റി​സം ആ​ൻ​ഡ് ഗ്ലോ​ബ​ൽ ആ​യു​ർ​വേ​ദ സ​മ്മി​റ്റും എ​ക്‌​സ്‌​പോ​യും മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: ആ​യു​ർ​വേ​ദ​വും മെ​ഡി​ക്ക​ൽ ടൂ​റി​സ​വും കേ​ര​ള​ത്തെ ആ​ഗോ​ള ഹ​ബാ​ക്കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ചി​കി​ത്സാ രീ​തി​യാ​യ ആ​യു​ർ​വേ​ദ​ത്തെ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ സ​മ്പൂ​ർ​ണ ആ​രോ​ഗ്യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി (സി​ഐ​ഐ) കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ൽ​ത്ത് ടൂ​റി​സം ആ​ൻ​ഡ് ഗ്ലോ​ബ​ൽ ആ​യു​ർ​വേ​ദ സ​മ്മി​റ്റും എ​ക്‌​സ്‌​പോ 2025ഉം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ ആ​യു​ർ​വേ​ദ സ​മ്പ​ദ്‌​വ്യ​വ​സ്ഥ നി​ല​വി​ലെ 15,000 കോ​ടി രൂ​പ​യി​ൽ നി​ന്ന് 2031ഓ​ടെ 60,000 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ക്കു​മെ​ന്ന് സി​ഐ​ഐ ഗ്ലോ​ബ​ൽ ആ​യു​ർ​വേ​ദ സ​മ്മി​റ്റ് ചെ​യ​ർ​മാ​നും ധാ​ത്രി ആ​യു​ർ​വേ​ദ എം​ഡി​യു​മാ​യ ഡോ. ​സ​ജി​കു​മാ​ർ പ​റ​ഞ്ഞു.

ആ​യു​ഷ് മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി വൈ​ദ്യ രാ​ജേ​ഷ് കോ​ട്ടേ​ച്ച, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ എം​ഡി ഡോ. ​പി.​വി. ലൂ​യി​സ്, സി​ഐ​ഐ​യു​ടെ ദ​ക്ഷി​ണ മേ​ഖ​ലാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​ൺ മു​ത്തൂ​റ്റ്, ആ​സ്റ്റ​ർ മെ​ഡ്സി​റ്റി സി​ഇ​ഒ ന​ള​ന്ദ ജ​യ​ദേ​വ്, സി​ഐ​ഐ കേ​ര​ള ചെ​യ​ർ​മാ​ൻ വി​കെ​സി റ​സാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സി​ഐ​ഐ കേ​ര​ള ചാ​പ്റ്റ​ർ, ആ​യു​ഷ് മ​ന്ത്രാ​ല​യം, കേ​ര​ള സ​ർ​ക്കാ​ർ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ 16 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്നു സ​മാ​പി​ക്കും.

Tags : P. Rajeev Local News Nattuvishesham Ernakulam

Recent News

Up