x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി ​സോ​ണ്‍ ക​ലോ​ത്സ​വം : കി​രീ​ടം ചൂടി ഫാ​റൂ​ഖ് കോ​ള​ജ്


Published: February 18, 2026 05:45 AM IST | Updated: February 18, 2026 05:45 AM IST

ബി ​സോ​ണ്‍ ക​ലാ​പ്ര​തി​ഭ ആ​ദ​ര്‍​ശ് രാ​ജ് (ദേ​വ​ഗി​രി കോ​ള​ജ്), ക​ലാ​തി​ല​കം ദേ​വി​ക എ​സ്. ദാ​സ് (മീ​ഞ്ച​ന്ത ഗ​വ.​ആ​ര്‍​ട്‌​സ് കോ​ള​ജ്),സർഗ​പ്ര​തി​ഭ വി​ജ​യ നാ​രാ​യ​ണ​ന്‍ (ദേ​വ​ഗി​രി കോ​ള​ജ്), ചി​ത്ര​പ

ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് രണ്ടാമത്

കോ​ഴി​ക്കോ​ട്: ബി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 310 പോ​യി​ന്‍റ് നേ​ടി ഫാ​റൂ​ഖ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. 298 പോ​യി​ന്‍റു​മാ​യി ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും 151 പോ​യി​ന്‍റു​മാ​യി പ്രൊ​വി​ഡ​ന്‍​സ് വി​മ​ന്‍​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​രി​ച്ച നാ​ലി​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദേ​വ​ഗി​രി​യി​ലെ കെ.​എ​ച്ച്. വി​ജ​യ നാ​രാ​യ​ണ​ന്‍ സ​ര്‍​ഗ​പ്ര​തി​ഭ​യാ​യും മൂ​ന്നി​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ ദേ​വ​ഗി​രി കോ​ള​ജി​ലെ ത​ന്നെ ആ​ദ​ര്‍​ശ് രാ​ജ് ക​ലാ​പ്ര​തി​ഭാ​പ​ട്ട​വും ക​ര​സ്ഥ​മാ​ക്കി.

ചി​ത്ര​പ്ര​തി​ഭാ പ​ട്ടം പ്രൊ​വി​ഡ​ന്‍​സി​ലെ ഗാ​യ​ത്രി ഓ​ല​ക്ക​ലും ക​ലാ​തി​ല​ക പ​ട്ടം മീ​ഞ്ച​ന്ത ഗ​വ. ആ​ര്‍​ട്‌​സ് കോ​ള​ജി​ലെ ദേ​വി​ക എ​സ്. ദാ​സും നേ​ടി.

മി​ക​ച്ച അ​ഭി​നേ​താ​വാ​യി പ്രൊ​വി​ഡ​ന്‍​സി​ലെ പൂ​ജ ബൈ​ജി​ത്തും മി​ക​ച്ച ന​ടി​യാ​യി ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ എം.​സു​മി​ഷ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കേ​ണ്ടി​യി​രു​ന്ന ക​ലോ​ത്സ​വം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​ക്കാ​ണ് അ​വ​സാ​നി​ച്ച​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up