x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള​യി​ലേ നു​ള്ളാ​തെ മു​ള​ങ്കാ​ട് വ​ള​ർ​ത്തി ജോ​ൺ​സ​ൺ


Published: February 9, 2026 05:04 AM IST | Updated: February 9, 2026 05:04 AM IST

225ഓ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മു​ള​ക​ളാൽ സമ്പന്നമായി കൃഷിയിടം

പു​ൽ​പ്പ​ള്ളി: കൃ​ഷി​യി​ട​ത്തി​ൽ മു​ള​ങ്കാ​ടു​ക​ൾ വ​ള​ർ​ത്തി വ​ര​ൾ​ച്ച​യേ​യും മ​ണ്ണി​ടി​ച്ചി​ലി​നേ​യും പ്ര​തി​രോ​ധി​ച്ച് വി​സ്മ​യ​മാ​കു​ക​യാ​ണ് പു​ൽ​പ്പ​ള്ളി തൊ​ട്ടി​യി​ൽ ജോ​ണ്‍​സ​ണ്‍ വ​ർ​ഗീ​സ് എ​ന്ന ക​ർ​ഷ​ക​ൻ. വീ​ടി​നോ​ട് ചേ​ർ​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്തും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടേ​ക്ക​റി​ലും മ​ക്കി​യാ​ട് മ​ല​യ്ക്ക് സ​മീ​പം പ​ത്തേ​ക്ക​ർ സ്ഥ​ല​ത്തു​മാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന മു​ള​ങ്കാ​ടു​ക​ൾ ജോ​ണ്‍​സ​ണ്‍ ന​ട്ട് പി​ടി​പ്പി​ച്ച​ത്. ഏ​ഴ് വ​ർ​ഷം മു​ന്പാ​ണ് രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യും മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നും മു​ള ന​ടാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​ത് കൃ​ഷി​യി​ട​ത്തി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു ഹ​രി​താ​ഭ​മാ​യി. ക​ർ​ണാ​ട​ക​യി​ലെ വ​ര​ണ്ട കാ​ലാ​വ​സ്ഥ​യു​ടെ പ്ര​തി​ഫ​ല​നം കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്പോ​ൾ ഇ​തി​നെ സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നു​കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് മു​ള​കൃ​ഷി​യി​ലൂ​ടെ ജോ​ണ്‍​സ​ൺ. ഏ​ത് കാ​ല​വ​സ്ഥ​യി​ലും ന​ന്നാ​യി വ​ള​രു​ന്ന​വ​യാ​ണ് ജോ​ണ്‍​സ​ണ്‍ കൃ​ഷി ചെ​യ്ത മു​ള​ക​ൾ.

225 ഓ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മു​ള​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്. ക​ല്ല​ൻ​മു​ള, ഗ​ഡ്വാ മു​ള, ലാ​ത്തി മു​ള, ആ​സ്പ​ർ, സി​ക്കി​മെ​ൻ​സി​സ്, ജൈ​ഗാ​ന്‍റി​സ്, സ്റ്റ്രി​ക്റ്റ​സ്, ആ​ന​മു​ള, ബ്രാ​ൻ​ചി​സി, ഹെ​ർ​മി​റ്റോ​ണി, ബോ​ഗ​ർ, ഗാ​ൻ​ഡി​സ്, മൈ​ന​ർ ബാം​ബൂ​സാ ജ​നു​സി​ൽ വാ​മി​ൻ, ബാം​ബൂ​സ്, വ​ൾ​ഗാ​രി​സ്, തു​ൾ​ഡ, അ​ർ​നേ​മി​ക്ക, ബാ​ൽ​ക്കൂ, ബ്ലു​മീ​ന, ബി​ല​ത്തി മു​ള, ബാം​ബു​സ ബാം​ബു​സ്, ചു​ങ്കി, ബാം​ബു​സ് ക​ച്ച​റെ​ൻ​സി​സ്, തോ​ട്ടി മു​ള, സ്കി​സോ​സ്റ്റാ​ച്ചി​യം ബ്രാ​ച്ചി​ക്ലാ​ഡം, ഓ​ട്ട​ൽ, ക​രി ഈ​റ്റ, ബീ​മ മു​ള, ആ​രം​ഭു, ചൈ​നീ​സ് ബാം​ബു.... തു​ട​ങ്ങി ഇ​ങ്ങ​നെ പോ​കു​ന്നു മു​ള​യി​ലെ വ​ക​ഭേ​ദം.

ജോ​ണ്‍​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം തോ​ടാ​ണ്. അ​തി​രു​ക​ളി​ൽ മു​ള​ക​ൾ ന​ട്ട് പി​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ണ്ണി​ടി​ച്ചി​ലും ഇ​ല്ലാ​താ​യി. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​ളു​ക​ൾ​ക്ക് താ​ത്പ​ര്യ​മു​ണ്ട്. അ​തി​നാ​ൽ മു​ള ഇ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. ജോ​ണ്‍​സ​ന്‍റെ പ​ച്ച​പ്പ​ണി​ഞ്ഞ മു​ള​ത്തോ​ട്ടം കാ​ണാ​നാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്താ​റു​ള്ള​ത്.

ജോ​ണ്‍​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ അ​പു​ർ​വ​ങ്ങ​ളാ​യ മു​ള​ക​ളെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പ​ടെ​യു​ള്ള​വ​രും എ​ത്താ​റു​ണ്ട്. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം മു​ള​യി​ലൂ​ടെ മി​ക​ച്ച വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് ജോ​ണ്‍​സ​ണ്‍ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ കൃ​ഷി രീ​തി​ക​ൾ പ​ഠി​ക്കു​ന്ന​തി​നും അ​പൂ​ർ​വ​ങ്ങ​ളാ​യ മു​ള തൈ​ക​ൾ വാ​ങ്ങു​ന്ന​തി​നും എ​ത്താ​റു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Up