എടക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത ബൈബിൾ കണ്‍വൻഷന്റെ രണ്ടാം ദിവസം ഫാ. തോമസ് അറയ്ക്കൽ വചനസന്ദേശം നൽകി.
കണ്വൻഷൻ സമൂഹത്തെയും കുടുംബങ്ങളെയും നവീകരിക്കാൻ ഉപകരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സന്ധ്യാപ്രാർഥനക്ക് ഫാ. തോമസ് കല്ലൂരും ബൈബിൾ വായനക്ക് സിസ്റ്റർ ശുഭ ജോസും നേതൃത്വം നൽകി.
മഞ്ജു ജോർജ് നന്ദി പറഞ്ഞു. കണ്‍വൻഷനിൽ ഇന്ന് വൈകിട്ട് ആറിന് ഫാ. തോമസ് അറയ്ക്കൽ വചന സന്ദേശം നൽകും.
Tags : nattu vishesham Bible Convention