എടക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത 51 ാമത് ബൈബിൾ കൻവൻഷൻ ഒരുക്ക ശുശ്രൂഷയുടെ ഭാഗമായ സുവിശേഷ സന്ധ്യക്ക് ഞാറക്കാട് ആവണശേരം ഇടവക വികാരി ഫാ. ജോണ്സണ് പള്ളിപ്പടിഞ്ഞാറ്റേതിൽ മുഖ്യകാർമികത്വം വഹിച്ചു. സുവിശേഷസംഘം ബത്തേരി രൂപത ഡയറക്ടർ ഫാ. തോമസ് ചാപ്രത്ത്, എപ്പിസ്കോപ്പൽ വികാരി ഫാ. തോമസ് കല്ലൂർ എന്നിവർ സഹകാർമികരായിരുന്നു.
പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി റെന്നി വർഗീസ്, സുവിശേഷസംഘം മേഖല സെക്രട്ടറി ജോയി വേങ്ങശേരി എന്നിവർ സംസാരിച്ചു. ഇന്നു വൈകിട്ട് 6.30ന് ബൈബിൾ കണ്വൻഷൻ ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കണ്‍വൻഷനിൽ ഫാ. തോമസ് അറയ്ക്കൽ സുവിശേഷ പ്രസംഗം നടത്തും.
Tags : nattu vishesham Bible Convention