x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ പ​ട​ക്കം പൊ​ട്ടി ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് പ​രി​ക്ക്


Published: February 3, 2026 07:50 AM IST | Updated: February 3, 2026 07:50 AM IST

എ​ട​ക്ക​ര: കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ പ​ട​ക്കം പൊ​ട്ടി ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് പ​രി​ക്ക്. നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ നി​ല​ന്പൂ​ർ റേ​ഞ്ചി​ൽ വ​ള്ളു​വ​ശേ​രി സെ​ക്‌ഷ​നി​ലെ ബി​എ​ഫ്ഒ ഹ​രി​കൃ​ഷ്ണ​നാ​ണ് (33) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

പൂ​ച്ച​ക്കു​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യയ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൈ​വ​ശ​മി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​കൃ​ഷ്ണ​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്ക്. ഉ​ട​ൻ ചു​ങ്ക​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ഈ ​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Tags : nattru vishesham Beat forest

Recent News

Up