തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ജനറൽ സിനഡ് ഡൽഹി അതിഭദ്രാസന ആസ്ഥാനത്ത് സഭാ അധ്യക്ഷൻ സാമുവൽ മാർ തിയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ, മാനവഹൃദയങ്ങൾ അകന്നു പോകുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെ വാഹകരായി മാറാൻ സഭക്കും സഭാമക്കൾക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
22 വരെ ഗുഡ്ഗാവിലെ ഡൽഹി അതിഭദ്രാസന അസ്ഥാനത്താണ് ജനറൽ സിനഡ് നടക്കുന്നത്. ഡൽഹി അതിഭദ്രാസന ആർച്ബിഷപ് ജോൺ മാർ ഐറേനിയസ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ജോഷ്വാ മാർ ബർണബാസ് എപ്പിസ്കോപ്പ സ്വാഗതം ആശംസിച്ചു. സഭയിലെ എപ്പിസ്കോപ്പാമാർ, ഭദ്രാസന സെക്രട്ടറിമാർ, വിവിധ പോഷക സഘടനകളുടെ ഭാരവാഹികൾ തുടങ്ങി 500 ഓളം പ്രതിനിധികൾ ജനറൽ സിനഡിന്റെ ഭാഗമാണ് .
Tags : nattu vishesham Believers Church