x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ൾ കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കും: ടി.​പ​ദ്മ​നാ​ഭ​ൻ


Published: January 11, 2026 08:06 AM IST | Updated: January 11, 2026 08:06 AM IST

ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ​ർ​ഗീ​യ​ത ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും സം​ഘ​പ​രി​വാ​ർ പോ​ലും പ​റ​യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

ബം​ഗാ​ളി​ലെ സി​പി​എ​മ്മി​ന്‍റെ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലെ ഉ​യ​ർ​ച്ച-​താ​ഴ്ച​ക​ൾ പ​റ​യു​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​മാ​യ "ഗാം​ഗ്സ്റ്റ​ർ സ്റ്റേ​റ്റി'​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യു​ടെ പ്ര​കാ​ശ​നം ക​ണ്ണൂ​രി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​സ്ത​ക​ത്തി​ലെ ബം​ഗാ​ളി​ലെ കൊ​ല​പാ​ത​ക വി​വ​ര​ണ​ങ്ങ​ൾ ക​ണ്ണൂ​രു​കാ​ർ​ക്ക് പു​തു​മ​യ​ല്ല.​യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളെ മ​റ​ന്ന പാ​ർ​ട്ടി​യു​ടെ അ​വ​സ്ഥ​യാ​ണ് സു​ഭാ​ഷ് ഭൗ​മി​ക്കി​ന്‍റെ പു​സ്ത​കം വി​വ​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് സ​ഹ​യാ​ത്രി​ക​രും ഭൗ​മി​ക്കി​നെ പോ​ലെ പാ​ർ​ട്ടി​ക്കെ​തി​രെ പു​സ്‌​ത​കം എ​ഴു​തു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല. ഒ​രു ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി പ​റ​യേ​ണ്ട വാ​ച​ക​ങ്ങ​ള​ല്ല പി​ണ​റാ​യി വി​ജ​യ​ൻ പ​റ​യു​ന്ന​ത്. മാ​റാ​ട് പ​രാ​മ​ർ​ശ​ത്തി​ൽ എ.​കെ. ബാ​ല​നെ മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​ച്ച​ത് ക​മ്മ്യൂ​ണി​സ്റ്റ് നി​ല​പാ​ട​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

പു​സ്ത​കം സ്വീ​ക​ര​ണം നി​ർ​വ​ഹി​ച്ച ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ചാ​ണ് സം​സാ​രി​ച്ച​ത്. ജ്യോ​തി ബ​സു​വി​ന്‍റെ​യും ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ​യും കാ​ല​ത്ത് ബം​ഗാ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ എ​വി​ടെ നോ​ക്കി​യാ​ലും ചു​വ​പ്പു​കൊ​ടി മാ​ത്ര​മേ ക​ണ്ടി​രു​ന്നു​ള്ളു. എ​ന്നാ​ല്‍ പീ​ന്നീ​ട് പോ​യ​പ്പോ​ള്‍ ഒ​രു ദി​ക്കി​ലും ചെ​ങ്കൊ​ടി അ​ട​യാ​ള​ങ്ങ​ളി​ല്ല, മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ ചു​വ​രെ​ഴു​ത്തി​ക​ളി​ല്ല, മു​ഴു​വ​ന്‍ മ​മ​താ ബാ​ന​ര്‍​ജി മാ​ത്ര​മാ​യി​രു​ന്നു. എ​ല്ലാ​ത്തി​നും കാ​ല​ഹ​ര​ണ​മു​ണ്ട്.

ബം​ഗാ​ളി​ല്‍ സി​പി​എം കാ​ല​ഹ​ര​ണ​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് പാ​ര്‍​ട്ടി ഓ​ര്‍​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ബം​ഗാ​ള്‍ കേ​ര​ള​ത്തി​ലും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടും. ഇ​ന്ന് കേ​ര​ള​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ മു​ഴു​വ​ന്‍ ബം​ഗാ​ളി​ക​ളാ​ണ് തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ഇ​തി​നെ​ക്കാ​ള്‍ വ​ലി​യൊ​രു് വീ​ഴ്ച ഈ ​പ്ര​സ്ഥാ​ന​ത്തി​ന് ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും ടി. ​പ​ദ്മ​നാ​ഭ​ന്‍ ചോ​ദി​ച്ചു. മ​മ​താ ബാ​ന​ര്‍​ജി​ക്ക് പേ​രി​ല്‍ മാ​ത്ര​മേ മ​ത​യു​ള്ളു. ആ​രോ​ടും മ​മ​ത​യി​ല്ലാ​ത്ത മ​ഹി​ള​യാ​ണ് മ​മ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബി​നാ​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ​ഴ​കു​ളം മ​ധു, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി, എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി​ഖാ​ൻ , കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ ഹ​രി​ദാ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഗ്ര​ന്ഥ​കാ​ര​ൻ സൗ​ർ​ജ്യ ഭൗ​മി​ക്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​സി. ഉ​മേ​ഷ് ബാ​ബു, എ​ഴു​ത്തു​കാ​രി സു​ധാ മേ​നോ​ൻ, വി.​എ. നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി,പു​സ്ത​ക പ​രി​ഭാ​ഷ​ക​ൻ അ​ജീ​ർ കു​ട്ടി, ബി​ന്നി സാ​ഹി​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Bengal will repeat Kerala

Recent News

Up