x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് സോ​ണി​ലെ മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക: വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി ബി​ന്ദു ഷാ​ജി


Published: February 16, 2026 05:54 AM IST | Updated: February 16, 2026 05:54 AM IST

ക​ൽ​പ്പ​റ്റ: സൗ​ത്ത് സോ​ണി​ലെ 2025ലെ ​മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​യാ​യി ഇ​ന്ത്യ​ൻ ഡ​യ​റി അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത എം.​പി. ബി​ന്ദു(​ബി​ന്ദു ഷാ​ജി)​വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഡ​യ​റി ഇ​ൻ​ഡ​സ്ട്രി കോ​ണ്‍​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​നി​ൽ കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​നി​ൽ​നി​ന്നാ​ണ് ബി​ന്ദു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. മു​ട്ടി​ൽ മാ​ണ്ടാ​ട് ക​വ​ള​യ്ക്ക​ൽ ഷാ​ജി​യു​ടെ ഭാ​ര്യ​യാ​ണ് 46കാ​രി​യാ​യ ബി​ന്ദു. ഡി​ൽ​ന ഷാ​ജി, ബേ​സി​ൽ ഷാ​ജി, ജി​ൽ​ന ഷാ​ജി എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് ബി​ന്ദു ക്ഷീ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.

വി​വാ​ഹ​ശേ​ഷ​വും ക്ഷീ​ര​വൃ​ത്തി തു​ട​ർ​ന്ന അ​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ 2018ലാ​ണ് മാ​ണ്ടാ​ടി​ൽ ഡ​യ​റി ഫാം ​ആ​രം​ഭി​ച്ച​ത്. നാ​ല് ഏ​ക്ക​ർ 30 സെ​ന്‍റ് വ​രു​ന്ന​താ​ണ് ഫാം. ​ബി​ന്ദു​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്ഷീ​ര​വൃ​ത്തി തൊ​ഴി​ലി​നു​പ​രി സ്വാ​ശ്ര​യ​ത്വം, സ​ന്തോ​ഷം, സ​മൂ​ഹ​ത്തി​ന് ഗു​ണ​മേ​ൻ​മ​യു​ള്ള പാ​ൽ ന​ൽ​ക​ണ​മെ​ന്ന പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ ആ​ധാ​ര​മാ​ക്കി​യ ജീ​വി​ത​ശൈ​ലി​യാ​ണെ​ന്ന് മാ​ണ്ടാ​ട് നി​വാ​സി​ക​ൾ പ​റ​യു​ന്നു.

2018 മു​ത​ൽ തേ​നേ​രി ക്ഷീ​ര​സം​ഘം അം​ഗ​മാ​ണ് ബി​ന്ദു. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ പൂ​ർ​ണ​മാ​യും സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ ശാ​സ്ത്രീ​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന ഡ​യ​റി യൂ​ണി​റ്റി​ൽ ക​റ​വ​യു​ള്ള 67 ഉം ​വ​റ്റു​ക​റ​വ​യി​ലു​ള്ള 14 ഉം ​പ​ശു​ക്ക​ളും 13 കി​ടാ​രി​ക​ളും ആ​റ് മൂ​രി​ക്കു​ട്ട​ൻ​മാ​രും 13 പ​ശു​ക്കു​ട്ടി​ക​ളും ഒ​ന്നു​വീ​തം കാ​ള​യും പോ​ത്തും ഉ​ണ്ട്. ദി​നേ​ന ശ​രാ​ശ​രി 850 ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബി​ന്ദു​വി​ന്‍റെ ഫാം ​പ്ര​ദേ​ശ​ത്തെ ശ്ര​ദ്ധേ​യ​ഡ​യ​റി യൂ​ണി​റ്റു​ക​ളി​ലൊ​ണ്.
കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ൽ 11 ഏ​ക്ക​ർ പൂ​ർ​ണ​മാ​യും തീ​റ്റ​പ്പു​ൽ​ക്കൃ​ഷി​ക്കാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സൂ​പ്പ​ർ നേ​പ്പി​യ​റാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

ടോ​ട്ട​ൽ മി​ക്സ്ഡ് റേ​ഷ​ൻ മാ​തൃ​ക ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തീ​റ്റ​മു​റ​ക​ൾ പി​ന്തു​ട​രു​ക​യും 20 ട​ണ്‍ ശേ​ഷി​യു​ള്ള ര​ണ്ട് സൈ​ലേ​ജ് അ​റ​ക​ൾ ഒ​രു​ക്കി വ​ർ​ഷം മു​ഴു​വ​ൻ തീ​റ്റ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​സ്ഥി​ര​വും മാ​ലി​ന്യ​മി​ല്ലാ​ത്ത​തു​മാ​യ കൃ​ഷി​രീ​തി​യാ​ണ് ഫാ​മി​ന്‍റെ പ്ര​ത്യേ​ക​ത. ചാ​ണ​കം ഡി ​വാ​ട്ട​റിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ഉ​ണ​ക്കി അ​ല​ങ്കാ​ര ന​ഴ്സ​റി​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സ്ല​റി ബ​യോ​ഗ്യാ​സ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ധി​ക സ്ല​റി ടാ​ങ്ക​റു​ക​ൾ വ​ഴി കാ​പ്പി, പ​ഴ തോ​ട്ട​ങ്ങ​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.

കി​ടാ​വു​ക​ൾ​ക്ക് ലൂ​സ് ഹൗ​സിം​ഗ് ഷെ​ഡു​ക​ൾ, പു​തു​താ​യി ജ​നി​ച്ച​വ​യ്ക്ക് പ്ര​ത്യേ​ക തൊ​ഴു​ത്ത്, ഓ​രോ പ​ശു​വി​നും എ​പ്പോ​ഴും വെ​ള്ളം ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​നം, 18 മി​ൽ​ക്കിം​ഗ് പാ​ർ​ല​റു​ക​ൾ, മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ, ക​മേ​ഴ്സ്യ​ൽ ഫാ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച വാ​യു​സ​ഞ്ചാ​രം, മി​ന​റ​ൽ സ​പ്ലി​മെ​ന്‍റേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ഫാ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ സ​മീ​പ ക​ർ​ഷ​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി ആ​ധു​നി​ക​വും സു​സ്ഥി​ര​വു​മാ​യ വ​നി​താ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ഷീ​ര സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി ഉ​യ​ർ​ന്നി​രി​ക്ക​യാ​ണ് ബി​ന്ദു ഷാ​ജി. മാ​ണ്ടാ​ട് ക​വ​ള​യ്ക്ക​ൽ ഷാ​ജി​യു​ടെ ഭാ​ര്യ​യാ​ണ് 46കാ​രി​യാ​യ ബി​ന്ദു. ഡി​ൽ​ന ഷാ​ജി, ബേ​സി​ൽ ഷാ​ജി, ജി​ൽ​ന ഷാ​ജി എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Tags : Local News Nattuvishesham Wayanad

Recent News

Up