x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​വ്‌​കോ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക്


Published: October 27, 2025 12:37 AM IST | Updated: October 27, 2025 12:37 AM IST

ബെ​വ്‌​കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ഭാ​ര​വാ​ഹി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​പ്പാ​ളൂ​ർ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്‌: ബെ​വ്‌​കോ ജീ​വ​ന​ക്കാ​ർ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കി​ലേ​ക്ക്.


ബെ​വ്‌​കോ ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള അ​ഡീ​ഷ​ണ​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ച് ന​ൽ​കാ​ത്ത​തി​ലും നി​ല​വി​ൽ ല​ഭി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ അ​ല​വ​ൻ​സ് വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.


ഭ​ര​ണ, പ്ര​തി​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ആ​റു​സം​ഘ​ട​ന​ക​ൾ 28,29ന് ​പ​ണി​മു​ട​ക്കും. സ​മ​ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബെ​വ്‌​കൊ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി ) ജി​ല്ലാ ഭാ​ര​വാ​ഹി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​പ്പാ​ളൂ​ർ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. സ​ജീ​വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. സൂ​ര്യ​പ്ര​കാ​ശ്, എ​സ്. ഹ​ക്കീം , ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ടു​മ്പ് മോ​ഹ​ന​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ കു​ഴ​ൽ​മ​ന്ദം രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Bevco

Recent News

Up