ആലപ്പുഴ: പൂങ്കാവ് പള്ളിയിൽ വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന വചനോത്സവം നിയോഗപ്രാർഥന സായാഹ്ന ബൈബിൾ കൺവൻഷന് തുടക്കമായി. പത്തുവരെ വൈ കുന്നേരം 5.30 മുതൽ 9.30 വരെയാണ് കൺവൻഷൻ.
കൊച്ചി രൂപത വികാരി ജനറാൾ ഡോ. ജോസി കണ്ടനാട്ടുതറ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഗാനശുശ്രൂഷയും വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടന്നു.ആലപ്പുഴ ടൗൺ, തീരദേശപാത എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസ് സർവീസും പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വികാരി ഫാ. സേവ്യർ ചിറമേൽ പറഞ്ഞു.
Tags : nattu vishesham Bible Convention