x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു


Published: January 12, 2026 12:49 AM IST | Updated: January 12, 2026 12:49 AM IST


പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കാ​ഞ്ഞി​ര​ക്കാ​ട് കോ​രാ​ക്ക​ൻ വീ​ട്ടി​ൽ ജോ​ൺ​സ​ന്‍റെ മ​ക​ൻ ആ​ബേ​ൽ (22) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.15ഓ​ടെ കാ​ഞ്ഞി​ര​ക്കാ​ടാ​യി​രു​ന്നു അ​പ​ക​ടം. ആ​ബേ​ലി​നെ ഉ​ട​ൻ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​പ്പെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം പി​ന്നീ​ട്.

ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട ആ​ബേ​ലി​ന്‍റെ ബൈ​ക്കി​ലും സ​മീ​പ​ത്തെ അ​പ്ഹോ​ൾ​സ​റി ക​ട​യു​ടെ മു​ന്നി​ൽ ഉ​ട​മ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ലും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു.

തു​ട​ർ​ന്ന് കു​റ്റി​ച്ചി​റ വീ​ട്ടി​ൽ സു​ധീ​ഷി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലും കാ​ർ പോ​ർ​ച്ചും ത​ക​ർ​ത്ത് ലോ​റി കാ​ർ പോ​ർ​ച്ചി​ലി​രു​ന്ന ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​യി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് പ്ലൈ​വു​ഡ് ചി​ത​റി വീ​ണ​തി​നെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ബേ​ലി​ന്‍റെ മാ​താ​വ് ബി​നു. സ​ഹോ​ദ​ര​ൻ ആ​ദ​ർ​ശ്.

Tags : nattu vishesham Biker dies hit by lorry

Recent News

Up