x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം: ശി​ല്പ​ശാ​ല ന​ട​ത്തി


Published: February 1, 2026 07:45 AM IST | Updated: February 1, 2026 07:45 AM IST

 

നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​വും കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ദി​ദ്വി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കെ.​വി. മു​ര​ളി ഉ​ദ്ഘാ​ട​നം പെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. ദി​നേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​അ​ഗ്രീ​ഷ്യ​സ്, ശ​ര​ണ്യ പ്ര​ദീ​പ്, ഡോ. ​സു​ബ്ര​ഹ്മ​ണ്യ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​സ്യ ജൈ​വ​വൈ​വി​ധ്യം, ജ​ന്തു​വൈ​വി​ധ്യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​എ.​കെ. പ്ര​ദീ​പ്, ഡോ. ​സ​ന്ദീ​പ് ദാ​സ് എ​ന്നി​വ​രും കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. മ​നോ​ജും ക്ലാ​സെ​ടു​ത്തു. ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി പ്ര​കൃ​തി​പ​ഠ​ന യാ​ത്ര​യും ന​ട​ത്തി. ക​രി​ന്ത​ളം ഗ​വ. കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

 

 

Tags : nattu vishesham Biodiversity Conservation:

Recent News

Up