x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷി​പ്പ​നി: ജി​ല്ല​യി​ൽ ഇന്നലെ കള്ളിംഗിന് വി​ധേ​യ​മാ​ക്കി​യ​ത് 7,625 പ​ക്ഷി​ക​ളെ


Published: January 11, 2026 05:14 AM IST | Updated: January 11, 2026 05:14 AM IST

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​ക​ളെ കൊ​ന്നു മ​റ​വു​ചെ​യ്യു​ന്ന പ്ര​ധാ​ന ന​ട​പ​ടി (ക​ള്ളിംഗ്) ന​ട​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 7,625 പ​ക്ഷി​ക​ളെ ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കി. ക​രു​വാ​റ്റ, പ​ള്ളി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ള്ളിം​ഗ് ന​ട​ന്ന​ത്.

പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ വൈ​കു​ന്നേ​രം വ​രെ 2,886 പ​ക്ഷി​ക​ളെ​യാ​ണ് ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​ത്. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 4,739 പ​ക്ഷി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്രു​ത പ്ര​തി​ക​ര​ണ സേ​ന​യാ​ണ് ക​ള്ളി​ംഗിനും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രു​ക​യാ​ണ്

Tags : nattu vishesham Bird flu 7 625 birds culled

Recent News

Up