x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​ക്ഷി​​പ്പ​​നി: ഫാ​​മി​​ലെ​​യും സ​​മീ​​പ​​ത്തെ​​യും പ​​ക്ഷി​​ക​​ളെ ന​​ശി​​പ്പി​​ച്ചു


Published: January 20, 2026 11:14 PM IST | Updated: January 20, 2026 11:14 PM IST

പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച ആ​​ന​​ക്ക​​ല്ല് വി​​ല്ല​​ണി​​യി​​ലെ കോ​​ഴി​​ഫാ​​മി​​ൽ ക​​ള്ളിം​​ഗ് ന​​ട​​ത്തു​​ന്നു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ന​​ക്ക​​ല്ല് വി​​ല്ല​​ണി​​യി​​ലെ കോ​​ഴി ഫാ​​മി​​ലെ​​യും സ​​മീ​​പ പ്ര​​ദേ​​ശ​​ത്തെ​​യും പ​​ക്ഷി​​ക​​ളെ ന​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ മൃ​​ഗ സം​​ര​​ക്ഷ​​ണ വ​​കു​​പ്പ്, റ​​വ​​ന്യു, കൃ​​ഷി, ഫോ​​റ​​സ്റ്റ്, പോ​​ലീ​​സ്, അ​​ഗ്നി​​ശ​​മ​​ന സേ​​ന വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള റാ​​പ്പി​​ഡ് റെ​​സ്പോ​​ൺ​​സ് ടീം ​​ആ​​ണ് ക​​ള്ളിം​​ഗ് (ശാ​​സ്ത്രീ​​യ​​മാ​​യ കൊ​​ന്നൊ​​ടു​​ക്ക​​ൽ) ന​​ട​​ത്തി​​യ​​ത്. ഫാ​​മി​​ലെ മൂ​​വാ​​യി​​ര​​ത്തോ​​ളം കോ​​ഴി​​ക​​ളെ കൂ​​ടാ​​തെ ഫാ​​മി​​നോ​​ട് ചേ​​ർ​​ന്ന് ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​ള്ള വീ​​ടു​​ക​​ളി​​ൽ വ​​ള​​ർ​​ത്തി​​യ കോ​​ഴി​​ക​​ള​​ട​​ക്ക​​മു​​ള്ള പ​​ക്ഷി​​ക​​ളെ​​യും ന​​ശി​​പ്പി​​ച്ചു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി വി​​ല്ല​​ണി പ്ര​​ദേ​​ശ​​ത്ത് 33 എ​​ണ്ണ​​ത്തി​​നെ​​യും സ​​മീ​​പ പ​​ഞ്ചാ​​യ​​ത്താ​​യ തി​​ട​​നാ​​ട് ഒ​​ന്പ​​താം വാ​​ർ​​ഡി​​ൽ 19 എ​​ണ്ണ​​ത്തി​​നെ​​യു​​മാ​​ണ് കൊ​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​​ണ് കോ​​ഴി​​ഫാ​​മി​​ൽ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​ത്. കോ​​ഴി​​ക​​ൾ ച​​ത്തു വീ​​ണ​​തോ​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് എ​​ച്ച്5 എ​​ന്‍1 രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​ത്.

ര​​ണ്ടേ​​ക്ക​​ർ സ്ഥ​​ല​​ത്താ​​ണ് ഫാം ​​നി​​ല​​വി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ രോ​​ഗ വ്യാ​​പ​​ന സാ​​ധ്യ​​ത ഇ​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

കാ​ക്ക​ക​ള്‍​ക്കും പ​ക്ഷി​പ്പ​നി;
പ​ര​ക്കെ ആ​ശ​ങ്ക

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ന​​ക്ക​​ല്ലി​​ല്‍ കോ​​ഴി​​ക​​ളി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ ദേ​​ശാ​​ട​​ന​​ക്കി​​ളി​​ക​​ളി​​ലും കാ​​ക്ക​​ളി​​ലും രോ​​ഗ​​ബാ​​ധ ആ​​രം​​ഭി​​ച്ച​​താ​​യി സൂ​​ച​​ന.
ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ മു​​ഹ​​മ്മ, കോ​​ടം​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തു​​വീ​​ണ കാ​​ക്ക​​ക​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ കു​​മ​​ര​​കം ഉ​​ള്‍​പ്പെ​​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ക്ക​​ക​​ള്‍ ച​​ത്തു​​വീ​​ണ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലും ആ​​ശ​​ങ്ക ഉ​​യ​​രു​​ക​​യാ​​ണ്.

മു​​ന്‍​പ് കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും താ​​റാ​​വു​​ക​​ള്‍​ക്കാ​​യി​​രു​​ന്നു പ​​ര​​ക്കെ പ​​ക്ഷി​​പ്പ​​നി വ​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ കോ​​ഴി​​ക​​ളി​​ലും രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​തി​​ലാ​​ണ് പ​​ര​​ക്കെ ആ​​ശ​​ങ്ക. ആ​​ന​​ക്ക​​ല്ല് വി​​ല്ല​​ണി​​യി​​ലെ ര​​ണ്ടേ​​ക്ക​​ര്‍ ഫാ​​മി​​ല്‍ 2,500 കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. ഇ​​തി​​ന്‍റെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​റെ കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നു. ആ​​ല​​പ്പു​​ഴ​​യി​​ലും കോ​​ട്ട​​യ​​ത്തും ക​​ഴി​​ഞ്ഞ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണു പ​​ക്ഷി​​പ്പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍ മാ​​ത്രം 13 രോ​​ഗ​​പ്ര​​ഭ​​വ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

Tags : Bird flu nattuvishesham local news

Recent News

Up