കണ്ണൂർ: കണ്ണൂരിൽ ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരേ കരിങ്കൊടി. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചാണ് യുവമോർച്ച നോർത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ അലവിൽ ജംഗ്ഷനിൽ വച്ച് ഇന്നലെ രാവിലെ ദേവസ്വം മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
അഴീക്കൽ തുറമുഖ പരിസരത്ത് നടക്കുന്ന സംസ്ഥാന തുറമുഖ വികസന സദസ് ഉദ്ഘാടനം ചെയ്യാനായി ഗസ്റ്റ് ഹൗസിൽ നിന്ന് പുറപ്പെട്ട് അലവിലിൽ എത്തിയപ്പോൾ യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലാക്കണ്ടി, ജനറൽ സെക്രട്ടറി അർജുൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ചയുടെയും ബിജെപിയുടെയും പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിയുടെ പരിപാടികൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Tags : nattuvisheasham local