x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ ക​രി​ക്ക് വി​പ​ണി സ​ജീ​വം


Published: February 9, 2026 05:16 AM IST | Updated: February 9, 2026 05:16 AM IST

വി​ൽ​പ്പ​ന​യ്ക്കാ​യി പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​രി​ക്ക്.

പു​ൽ​പ്പ​ള്ളി: വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ ക​രി​ക്ക് വി​പ​ണി സ​ജീ​വ​മാ​കു​ന്നു. നാ​ളി​കേ​ര​ത്തി​ന് വി​ല വ​ർ​ധി​ച്ച​തും കേ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ തെ​ങ്ങി​ൻ തോ​പ്പു​ക​ളി​ൽ ക​രി​ക്കി​നാ​യി സ​മീ​പ ജി​ല്ല​ക​ളി​ലെ ക​ച്ച​വ​ട​ക്കാ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് ക​രി​ക്ക് വി​പ​ണി സ​ജീ​വ​മാ​യ​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​രാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും ക​രി​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. തേ​ങ്ങ​യെ അ​പേ​ക്ഷി​ച്ച് ക​രി​ക്കാ​യി വി​ൽ​ക്കു​ന്ന​ത് ലാ​ഭ​ക​ര​മാ​യ​തോ​ടെ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ക​രി​ക്ക് വി​ൽ​ക്കാ​ൻ ത​യാ​റാ​കു​ന്നു​ണ്ട്. ഗു​ണ​മേ​ൻ​മ​യി​ലും രു​ചി​യി​ലും മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തും അ​മി​ത വ​ള​പ്ര​യോ​ഗം ന​ട​ത്താ​ത്ത​തു​മാ​ണ് വ​യ​നാ​ട​ൻ ക​രി​ക്കി​ന് ആ​വ​ശ്യ​ക്കാ​രേ​റാ​ൻ കാ​ര​ണം.

മു​ൻ കാ​ല​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​രി​ക്ക് കൂ​ടു​ത​ലാ​യി കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ലെ തെ​ങ്ങി​ൻ തോ​പ്പു​ക​ളി​ൽ കൂ​ടു​ത​ൽ കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​താ​ണ് വ​യ​നാ​ട​ൻ ക​രി​ക്കി​ന് പ്രി​യ​മേ​റാ​ൻ കാ​ര​ണം. ക​ച്ച​വ​ട​കാ​ർ ത​ന്നെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി ക​രി​ക്ക് പ​റി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ക​യ​റ്റു​കൂ​ലി​യോ വ​ണ്ടി​ക്കൂ​ലി​യോ കൊ​ടു​ക്കേ​ണ്ട. ഇ​തി​നു പു​റ​മേ ക​രി​ക്കാ​യി കൊ​ടു​ക്കു​ന്ന​തു​മൂ​ലം തെ​ങ്ങി​ന് കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഒ​രു ക​രി​ക്കി​ന് 28 മു​ത​ൽ 30 രൂ​പ നി​ര​ക്കി​ലാ​ണ് ക​ച്ച​വ​ടം. ആ​റ് മാ​സം കൊ​ണ്ട് ക​രി​ക്ക് പാ​ക​മാ​കും. തേ​ങ്ങ പാ​ക​മാ​ക​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണം. ഇ​താ​ണ് ക​ർ​ഷ​ക​രെ ക​രി​ക്ക് വി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. വേ​ന​ൽ കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ദാ​ഹ​ശ​മ​ന​ത്തി​ന് കൃ​ത്രി​മ പാ​നീ​യ​ങ്ങ​ളേ​ക്കാ​ൾ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ക​രി​ക്കാ​ണ്. ഇ​താ​ണ് ക​രി​ക്കി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Up