x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക​ൾ​ക്കാ​യി ര​ക്ത​ദാ​നം; ബ്ല​ഡ് വേ​ൾ​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്കം


Published: February 12, 2026 04:56 AM IST | Updated: February 12, 2026 04:56 AM IST

സാ​ന്ത്വ​നം ബ്ല​ഡ് വേ​ൾ​ഡ് ലോ​ഞ്ചിം​ഗ് മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് നി​ർ​വ​ഹി​ക്കു​ന്നു.

മ​ഞ്ചേ​രി: എ​സ്വൈ​എ​സ് മ​ഞ്ചേ​രി സാ​ന്ത്വ​ന​ത്തി​ന്‍റെ ബ്ല​ഡ് വേ​ൾ​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്കം. ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ അ​യ്യാ​യി​രം അം​ഗ​ങ്ങ​ളു​ള്ള ആ​പ്പ് രൂ​പ​പ്പെ​ടു​ത്തി​യാ​ണ് ബ്ല​ഡ് വേ​ൾ​ഡ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​ത്.

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്തം ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം. ബ്ല​ഡ് വേ​ൾ​ഡ് ആ​പ് ലോ​ഞ്ചിം​ഗ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് നി​ർ​വ​ഹി​ച്ചു.

എ​സ്‌വൈഎ​സ് വെ​സ്റ്റ് സോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്‌വാ​ൻ കൂ​ട​ക്ക​ര, ഈ​സ്റ്റ് സോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ​ലാം തോ​ട്ടു​പോ​യി​ൽ, സോ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ പ​ട്ട​ർ​കു​ളം, കെ.​ടി. അ​ബ്ദു​ൾ ല​ത്തീ​ഫ്, സാ​ന്ത്വ​നം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ ആ​ന​ക്ക​യം, ബ​ഷീ​ർ പു​ഴ​ങ്കാ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Up