x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുക്കോലയിൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാങ്ക് ശാ​ഖ​യി​ൽ ബോം​ബ് ഭീ​ഷ​ണി​


Published: November 18, 2025 06:04 AM IST | Updated: November 18, 2025 06:04 AM IST

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ ബോം​ബ് ഭീ​ഷ​ണി.​ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.


ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ മാ​നേ​ജ​രു​ടെ മെ​യി​ലി​ലാ​ണ് ബോം​ബ് പൊ​ട്ടു​മെ​ന്ന​ വ്യാ​ജ​സ​ന്ദേ​ശം എ​ത്തി​യ​ത്.​ കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ​ ബാ​ങ്ക് അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ച്ച​യോ​ടെ ബോം​ബ് സ്ക്വാ​ഡും ഡോ​ഗു സ്ക്വാ​ഡും എ​ത്തി ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം മു​ഴു​വ​നും അ​രി​ച്ചു പെ​റു​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.


"ഗ​ഞ്ചാ​ബു​ദ്ധ അ​റ്റ് അ​ണ്ട​ർ വേ​ൾ​ഡ് ഡോ​ട്ട് ഡോ​ഗ്' എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്നാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഉ​റ​വി​ടം ഇ​ന്ത്യ​യി​ൽ നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​വാ​യി​ട്ടി​ല്ല. ചി​ല​രു​ടെ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം ഇ​വ​രു​ടെ പേ​രി​ലു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെന്നു ഗൂ​ഗി​ൾ സെ​ർ​ച് ചെ​യ്ത​തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ങ്ങ​നെ​യു​ള്ള സ​ന്ദേ​ശം ബാ​ങ്കി​ൽ വ​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ൾ എ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​യാ​യ എം​എ​സ്സി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ്. സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച

Tags : local nattuvishesham Bomb threat

Recent News

Up