x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ൺ നത്താ​ലെ ശ്ര​ദ്ധേ​യ​മാ​യി


Published: December 23, 2025 06:02 AM IST | Updated: December 23, 2025 06:02 AM IST

വ​ട​യാ​ർ: ക്രി​സ്​മ​സി​നെ വ​ര​വേ​ൽ​ക്കാ​നും ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യും വ​ട​യാ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം വി​ദ്യാ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി "ബോ​ൺ ന​ത്താ​ലെ' ശ്ര​ദ്ധേ​യ​മാ​യി.


പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വൈ​ക്കം ഡി​വൈ​എ​സ്പി പി.​എ​സ്.​ ഷി​ജു ക്രി​സ്​മ​സ് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ച​ണ്ണാ​പ്പ​ള്ളി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ക്രി​സ്​മ​സ് സ​ന്ദേ​ശയാ​ത്ര ആ​രം​ഭി​ച്ചു.


നൂ​റു​ക​ണ​ക്കി​നു സാ​ന്താ​ക്ലോ​സു​മാ​ർ നി​ര​ത്തി​ൽ ആ​ടി​പ്പാ​ടി​യ​പ്പോ​ൾ വീ​ഥി​ക​ൾ​ക്കി​രു​വ​ശ​വും ആ​വേ​ശം വി​ത​റി നാ​ട്ടു​കാ​രും ഒ​പ്പം ചേ​ർ​ന്നു.


സാ​മൂ​ഹി​ക​ രാ​ഷ്‌ട്രീ​യരം​ഗ​ത്തെ പ്ര​മു​ഖ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്രി​സ്തു​മ​സ് സ​ന്ദേ​ശം ന​ൽ​കി.തേ​വ​ല​ക്കാ​ട്, മു​ട്ടു​ങ്ക​ൽ, പം​ഗ്ളാ​വ് ജം​ഗ്ഷ​ൻ, ക​ള്ളാ​ട്ടി​പ്പു​റം, പ​ഴം​പെ​ട്ടി, നാ​ദം ജം​ഗ്ഷ​ൻ, ച​ക്കാ​ല ജം​ഗ്ഷ​ൻ, മാ​ക്കോ കു​ഴി, വ​ട​യാ​ർ പാ​ലം, പൊ​ട്ട​ൻ​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ട​യാ​ർ ജം​ഗ്ഷ​നി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശ യാ​ത്ര സ​മാ​പി​ച്ചു

Tags : nattu vishesham Bon Natale

Recent News

Up