x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​ച്ച് ബൈ​ക്ക് മേൽപ്പാലത്തിൽ നി​ന്ന് വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു


Published: December 6, 2025 10:18 PM IST | Updated: December 6, 2025 10:18 PM IST

പൂ​വാ​ർ: കാ​റി​ടി​ച്ച് ബൈ​ക്ക് ഫ്ലൈ​ഓ​വ​റി​ൽ നി​ന്ന് 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം ഫ്ലൈ ​ഓ​വ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര നെ​ല്ലി​മൂ​ട് കൊ​ല്ല​കോ​ണം പ​യ​റ്റു​വി​ള ച​രു​വി​ള കി​ഴ​ക്ക​രി​ക് വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ​യും റീ​ഷ​യു​ടെ​യും മ​ക്ക​ളാ​യ ര​ഞ്ജി​ത്ത് കു​മാ​ർ (24), ര​മ്യ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം ഫ്ലൈ ​ഓ​വ​റി​ലാ​യി​രു​ന്നു അ​പ​ക​ടം.

മാ​ർ​ത്താ​ണ്ഡ​ത്തെ ഒ​രു സ്വ​കാ​ര്യ ഐ​ടി ക​മ്പ​നി​യി​ലെ അ​ധ്യാ​പ​ക​നാ​ണ് ര​ഞ്ജി​ത്ത് കു​മാ​ർ. ര​മ്യ മാ​ർ​ത്താ​ണ്ഡ​ത്തെ ത​ന്നെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യും. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് എ​ല്ലാ ദി​വ​സ​വും ജോ​ലി​സ്ഥ​ല​മാ​യ മാ​ർ​ത്താ​ണ്ഡ​ത്തേ​ക്ക് പോ​കു​ന്ന​ത്.

സ​ഹോ​ദ​രി​യെ ജോ​ലി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വി​ട്ട ശേ​ഷ​മാ​ണ് സ​ഹോ​ദ​ര​ൻ ക​മ്പ​നി​യി​ലേ​ക്ക് പോ​കാ​റു​ള്ള​ത്. പ​തി​വു​പോ​ലെ ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രും ജോ​ലി സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്ന വ​ഴി​ക്കാ​ണ് മാ​ർ​ത്താ​ണ്ഡ​ത്ത് വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ഞ്ജി​ത്ത് കു​മാ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

സ​ഹോ​ദ​രി ര​മ്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഓ​ടി​ച്ചി​രു​ന്ന മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വി​പി​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കു​ഴി​ത്തു​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​ർ​ത്താ​ണ്ഡം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ഗ​ർ​കോ​വി​ൽ ആ​ശാ​രി​പ്പ​ള്ളം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​ത്രി​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ഇ​വ​രു​ടെ അ​ച്ഛ​ൻ കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. അ​മ്മ ഹ​രി​ത ക​ർ​മ്മ സേ​ന അം​ഗ​വു​മാ​ണ്.

Tags : Bike Accident Brothers death

Recent News

Up