x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​സ്എ​ൻ​എ​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം


Published: February 16, 2026 03:54 AM IST | Updated: February 16, 2026 03:54 AM IST

പ​ത്ത​നം​തി​ട്ട: തു​ച്‌ഛ​മാ​യ ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന ബി​എ​സ്എ​ൻ​എ​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി​യും ശ​ന്പ​ള​വും നി​ഷേ​ധി​ച്ച് ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം. പു​തി​യ ടെ​ൻ​ഡ​ർ പ്ര​കാ​രം നി​ല​വി​ലെ ജീ​വ​ന​ക്കാ​രെ കു​റ​ഞ്ഞ ശ​മ്പ​ള​മാ​യ 1,800 രൂ​പ മാ​സ​നി​ര​ക്കി​ലും അ​വ​ർ ജോ​ലി ചെ​യ്യാ​ത്ത പ​ക്ഷം പി​രി​ച്ചു വി​ടാ​നു​മാ​ണ് തീ​രു​മാ​നം.

ടെ​ൻ​ഡ​ർ പി​ടി​ച്ച​വ​രു​ടെ കീ​ഴി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന മു​പ്പ​ത്ത​ഞ്ചോ​ളം പേ​ർ ജി​ല്ല​യി​ലു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളി​ലും ഇ​തേ​പോ​ലെ താ​ത്കാ​ലി​ക​ക്കാ​രു​ണ്ട്. നി​ല​വി​ൽ ബി​എ​സ്എ​ൻ​എ​ലിലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പ്ര​തി​മാ​സം ജോ​ലി ചെ​യ്താ​ൽ 1,800 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും ജോ​ലി​ചെ​യ്യ​ണം.

കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ ക​രാ​റെ​ടു​ത്ത് തു​ച്‌ഛ​മാ​യ തു​ക മാ​ത്രം ന​ൽ​കി തൊ​ഴി​ലാ​ളി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി ചു​ഷ​ണം ചെ​യ്യു​ക​യാ​ണ്. 1,800 രൂ​പ​യ്ക്ക് ജോ​ലി ചെ​യ്യാ​ത്ത പ​ക്ഷം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​മെ​ന്നും നി​ല​വി​ലെ ശ​മ്പ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പു​ന:​പ​രി​ശോ​ധ​ന ഇ​ല്ലെ​ന്നും കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്ക​യാ​ണ്.

തു​ട​രാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി പ​ക​രം മ​റ്റ് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ദീ​ർ​ഘ​കാ​ല​മാ​യി ഇ​തേ ജോ​ലി മാ​ത്രം ചെ​യ്തി​രു​ന്ന​യാ​ളു​ക​ളോ​ടു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ്മ​തം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ പി​രി​ഞ്ഞു പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​ർ ജോ​ലി എ​ന്ന​ത് 12 മ​ണി​ക്കൂ​ർ ആ​ക്കി നി​ജ​പ്പെ​ടു​ത്തി​യും പ്ര​ധാ​ന​പ്പെ​ട്ട അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​ന്നാ​ൽ അ​ഡീ​ഷ​ണ​ൽ തു​ക ന​ൽ​ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ക്ക​ണം. കു​റ​ഞ്ഞ തു​ക​യ്ക്കു ടെ​ൻ​ഡ​ർ പി​ടി​ക്കു​ന്ന എ​ല്ലാ ക​മ്പ​നി​ക​ളു​ടെ​യും ടെ​ൻ​ഡ​ർ റ​ദ്ദാ​ക്ക​ണം. ഈ ​തൊ​ഴി​ൽ മേ​ഖ​ല​യി​ലെ കൂലി ഏ​കീ​കൃ​ത​മാ​ക്കു​ക​യും തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക​യും സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ സി. ​ജ​യ​കു​മാ​ർ, അ​നീ​ഷ്കു​മാ​ർ, എം. ​എ​സ്. പ്ര​സാ​ദ്, മ​ഹേ​ഷ് ജി. ​നാ​യ​ർ, പി.​എ​സ്. ജി​നേ​ഷ് , അ​നി​ൽ​രാ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up