x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി പാ​ത​യെ മ​റ​ന്ന ബ​ജ​റ്റ്


Published: January 30, 2026 12:22 AM IST | Updated: January 30, 2026 12:22 AM IST

കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന ബ​​ജ​​റ്റി​​ല്‍ ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി​​യെ മ​​റ​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു ബ​​ജ​​റ്റു​​ക​​ളി​​ലും 100 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യെ​​ങ്കി​​ലും ഒ​​രു കോ​​ടി രൂ​​പ പോ​​ലും പ​​ദ്ധ​​തി​​ക്കായി ചെ​​ല​​വ​​ഴി​​ച്ചി​​ല്ല. സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു​​ ന​​ല്‍​കു​​ന്ന ആ ​​നി​​മി​​ഷം നി​​ര്‍​മാ​​ണം തു​​ട​​ങ്ങു​​മെ​​ന്നു കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് ഉ​​റ​​പ്പു പ​​റ​​ഞ്ഞി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി.

സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ കു​​റ​​ഞ്ഞ​​ത് ആ​​യി​​രം കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യാ​​ല്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലി​​നു​​ള്ള തു​​ക​​യാ​​കുമായി​​രു​​ന്നു. എ​​ന്നാ​​ല്‍ ഒ​​രു പ​​രാ​​മ​​ര്‍​ശം പോ​​ലും ബ​​ജ​​റ്റി​​ല്‍ ന​​ട​​ത്താ​​തെ വ​​ന്ന​​തോ​​ടെ ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ളം പ​​ദ്ധ​​തി​​പോ​​ലെ പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​നാ​​സ്ഥ​​യു​​ടെ​​യും പി​​ടി​​പ്പു​​കേ​​ടി​​ന്‍റെ​യും മ​​റ്റൊ​​രു ഫ​​യ​​ല്‍ ചി​​ത്ര​​മാ​​യി ചു​​വ​​പ്പു​​നാ​​ട​​യി​​ല്‍ കു​​രു​​ങ്ങി.

നി​​ല​​വി​​ല്‍ അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി 111 കി​​.മീ. റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ആ​​കെ ചെ​​ല​​വ് 3,802 കോ​​ടി​​യാ​​ണ്. ഇ​​തി​​ല്‍ 1,900 കോ​​ടി രൂ​​പ കേ​​ര​​ളം വ​​ഹി​​ക്കേ​​ണ്ടി​​വ​​രും. അ​​ങ്ക​​മാ​​ലി മു​​ത​​ല്‍ കാ​​ല​​ടി വ​​രെ എ​​ട്ടു കി.​​മീ. നീ​​ള​​ത്തി​​ല്‍ 24.40 ഹെ​​ക്ട​​ര്‍ നേ​​ര​​ത്തേ ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. എ​​ട്ട് കി​​ലോ​​മീ​​റ്റ​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു. അ​​ങ്ക​​മാ​​ലി​​ക്കും കാ​​ല​​ടി​​യ്ക്കും ഇ​​ട​​യി​​ല്‍ ഏ​​ഴ് കി​​ലോ​​മീ​​റ്റ​​ര്‍ പാ​​ത നി​​ര്‍​മാ​​ണ​​വും കാ​​ല​​ടി സ്റ്റേ​​ഷ​​ന്‍റെ നി​​ര്‍​മാ​​ണ​​വും പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു. 1997-98 റെ​​യി​​ല്‍ ബ​​ജ​​റ്റി​​ലാ​​ണ് അ​​ങ്ക​​മാ​​ലി ശ​​ബ​​രി​​മ​​ല പ​​ദ്ധ​​തി​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്. പ​​ദ്ധ​​തി​​ക്കാ​​യി സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍, റെ​​യി​​ല്‍​വേ മ​​ന്ത്രാ​​ല​​യം, ആ​​ര്‍​ബി​​ഐ എ​​ന്നി​​വ ത​​മ്മി​​ല്‍ ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ടാ​​ന്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കേ​​ര​​ള​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ത്രി​​ക​​ക്ഷി ക​​രാ​​റി​​ല്‍ ഏ​​ര്‍​പ്പെ​​ടാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ വി​​സ​​മ്മ​​തി​​ച്ചു.

സമഗ്ര വികസനം
ലക്ഷ്യമിട്ടുള്ള ബജറ്റ്:
മ​ന്ത്രി വി.എൻ. വാ​സ​വ​ന്‍

കോ​​ട്ട​​യം: സ​​ര്‍​ക്കാ​​ര്‍ ജ​​ന​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​ക്കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​നം ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള ബ​​ജ​​റ്റാ​​ണ് ധ​​ന​​മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​തെ​​ന്ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. സാ​​മൂ​​ഹ്യ സു​​ര​​ക്ഷാ പെ​​ന്‍​ഷ​​ന്‍, മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സ്ത്രീ​​സു​​ര​​ക്ഷാ പ​​ദ്ധ​​തി, ക​​ണ​​ക്‌​ട് ടു ​​വ​​ര്‍​ക്ക് സ്‌​​കോ​​ള​​ര്‍​ഷി​​പ്പ് എ​​ന്നീ പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ മാ​​ത്രം ഒ​​രു കോ​​ടി ആ​​ളു​​ക​​ളി​​ലേ​​ക്കാ​​ണ് സ​​ര്‍​ക്കാ​​രി​​ന്‍റെ സാ​​മൂ​​ഹ്യ​​സു​​ര​​ക്ഷാ സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​തെ​​ന്നും സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന ബ​​ജ​​റ്റാ​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വ​​യോ​​ജ​​ന ബ​​ജ​​റ്റ് രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന​​മാ​​യും കേ​​ര​​ളം മാ​​റി. അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ
ക​ബ​ളി​പ്പി​ക്കു​ന്ന​ ബജറ്റ്: ഫ്രാൻസിസ് ജോർജ് എംപി

കോ​​ട്ട​​യം: പ​​ത്തു വ​​ര്‍​ഷ​​മാ​​യി സം​​സ്ഥാ​​ന​​ത്ത് ഭ​​ര​​ണം ന​​ട​​ത്തു​​ന്ന ഇ​​ട​​തു മു​​ന്ന​​ണി സ​​ര്‍​ക്കാ​​ര്‍ ഇ​​തു​​വ​​രെ ചെ​​യ്യാ​​ത്ത കാ​​ര്യ​​ങ്ങ​​ള്‍ ചെ​​യ്യു​​മെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ടിവാ​​തിൽക്ക​​ല്‍ എ​​ത്തി​നി​​ല്‍​ക്കു​​മ്പോ​​ള്‍ വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന​​ത് ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി.​
ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക സ്ഥി​​തി മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള പ്രാ​​യോ​​ഗി​​ക നി​​ര്‍​ദേ​ശ​​ങ്ങ​​ള്‍ ഒ​​ന്നും ബ​​ജ​​റ്റി​​ലി​​ല്ല. റ​​ബ​​റി​​ന് 250 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ച്ച​​ത് ഇ​​ത് വ​​രെ ന​​ട​​പ്പി​​ലാ​​യി​​ട്ടി​​ല്ലെ​​ന്നും ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് കു​​റ്റ​​പ്പെ​​ടു​​ത്തി.

Tags : Sabari Path nattuvishesham local news

Recent News

Up