x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​റ്റി​ല​പ്പാ​റ​യി​ൽ പോ​ത്തി​നെ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്നു


Published: February 22, 2026 04:48 AM IST | Updated: February 22, 2026 04:48 AM IST

പി​ണ്ടി​മ​ന വെ​റ്റി​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്ന തു​ടു​മ്മേ​ൽ ബെ​ന്നി​യു​ടെ വ​ള​ർ​ത്തു​പോ​ത്ത്.

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന വെ​റ്റി​ല​പ്പാ​റ​യി​ൽ വ​ള​ർ​ത്തു പോ​ത്തി​നെ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വെ​റ്റി​ല​പ്പാ​റ തു​ടു​മ്മേ​ൽ ബെ​ന്നി​യു​ടെ പോ​ത്താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് സ​മീ​പം റ​ബ​ർ തോ​ട്ട​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ​യാ​ണ് കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്ന​ത്.

വെ​റ്റി​ല​പ്പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ വി​ള​യാ​ട്ടം ആ​യി​രു​ന്നു. ഒ​ന്നി​ലേ​റെ കൂ​ട്ട​ങ്ങ​ളാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ​ത്. ഇ​തി​ലൊ​രു ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ച​വി​ട്ടേ​റ്റാ​ണ് വ​ള​ര്‍​ത്തു​പോ​ത്തി​ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ മൂ​ന്ന് പോ​ത്തു​ക​ളെ​യാ​ണ് കെ​ട്ടി​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രെ​ണ്ണ​ത്തി​നെ​യാ​ണ് ആ​ന​ക്കൂ​ട്ടം ച​വി​ട്ടി​ക്കൊ​ന്ന​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ശ​ബ്ദം കേ​ട്ടെ​ങ്കി​ലും ഭ​യം​കാ​ര​ണം പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗി​നെ​ത്തി​യ ബെ​ന്നി​യു​ടെ സ​ഹോ​ദ​ര​നാ​ണ് പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​ചാ​ടി​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി. ര​ണ്ട​ര വ​യ​സ് പ്രാ​യ​മു​ള്ള പോ​ത്താ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​ട്ടാ​ന​ശ​ല്യം നി​ര​ന്ത​ര​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ആ​ന ശ​ല്യം കാ​ര​ണം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍​പോ​ലും ഭ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കാ​ട്ടാ​ന മ​നു​ഷ്യ​നെ​യും വ​ക​വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ച​തൊ​ന്നും ഫ​ലം​ക​ണ്ടി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​മാ​ര്‍​ഗ്ഗ​മാ​ണ് കോ​ത​മം​ഗ​ലം-​വെ​റ്റി​ല​പ്പാ​റ റോ​ഡ്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ന്‍​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ല്‍​പ്പെ​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി. റെ​യി​ല്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ക​യാ​ണ് ആ​ന​ശ​ല്യം ത​ട​യാ​നു​ള്ള പോം​വ​ഴി​യെ​ന്ന് പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ര്‍​ജ് പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പോ​ത്തി​നെ ന​ഷ്ട​പ്പെ​ട്ട ബെ​ന്നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Ernakulam

Recent News

Up