x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ-​ഉ​ഴ​വൂ​ര്‍-​മോ​നി​പ്പ​ള്ളി റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം


Published: January 8, 2026 10:23 PM IST | Updated: January 8, 2026 10:23 PM IST

കു​ട​ക്ക​ച്ചി​റ: പാ​ലാ-​ഉ​ഴ​വൂ​ര്‍-​മോ​നി​പ്പ​ള്ളി റൂ​ട്ടി​ല്‍ രാ​ത്രി​യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ​ർ​വീ​സ് പു​ന​രാ​​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.

പാ​ലാ​യി​ല്‍​നി​ന്നു രാ​ത്രി 9.30 ആ​രം​ഭി​ച്ച് മോ​നി​പ്പ​ള്ളി​യി​ല​വ​സാ​നി​ച്ച് തി​രി​കെ രാ​വി​ലെ പി​റ​വം​ചെ​ന്ന് അ​വി​ടെ​നി​ന്നു പാ​ലാ​യ്ക്കാ​യി​രു​ന്നു സ​ര്‍​വീ​സ്. കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​റൂ​ട്ടി​ൽ പാ​ലാ​യി​ൽ നി​ന്നു​ള്ള അ​വ​സാ​ന ബ​സാ​യി​രു​ന്നു. ഇ​പ്പോ​ൾ വൈ​കു​ന്നേ​രം ഏ​ഴി​നു ശേ​ഷം ഈ ​റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സി​ല്ല. പാ​ലാ, കൂ​ത്താ​ട്ടു​കു​ളം, പി​റ​വം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലെ നി​ര​വ​ധി ബ​സു​ക​ൾ പാ​ലാ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പാ​ലാ-​വ​ല​വൂ​ർ-​കു​ട​ക്കി​ച്ചി​റ-​ഉ​ഴ​വൂ​ർ റൂ​ട്ടി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

മോ​നി​പ്പ​ള്ളി ബ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ഈ ​റൂ​ട്ടി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. റൂ​ട്ടി​ലെ രാ​ത്രി യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ട​ക്ക​ച്ചി​റ അ​ഡോ​ണ്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Bus service nattuvishesham local news

Recent News

Up