തിരുവല്ല കെഎസ്ആർടിസിയിൽ നിന്നുള്ള പുതിയ ബസ് സർവീസുകൾ മാത്യു ടി. തോമസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
തിരുവല്ല: കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുമുള്ള മധുര സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെയും കല്ലുങ്കൽ -കോട്ടയം ബസ് സർവീസിന്റെയും, ബജറ്റ് ടൂറിസം ഉല്ലാസ യാത്രകൾക്കായുള്ള ബസുകളുടെയും ഫ്ലാഗ് ഓൺ കർമം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു.
നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സുജിത, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ശശികല ശ്രീകുമാർ, രജനി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ ബാബു കല്ലുങ്കൽ, പി.എസ്. സന്ധ്യ, പി. വൈശാഖ്, മിനി സജി,ആശ മോഹൻ, ഡിടിഒ കെ. കെ. സുരേഷ്, വി. ശ്യാം കുമാർ, പി. കെ. രവീന്ദ്രൻ, പീറ്റർ മാത്യു, സുധി ഏബ്രഹാം, വി. ഷെൽട്ടൺ, സിബിൻ കല്ലുങ്കൽ എന്നിവർ പങ്കെടുത്തു.