ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ആരംഭിച്ച ബിസിനസ് കോണ്‍ക്ലേവ് ഡോ. ക്രിസ്റ്റ്യന്‍ മോളിനെര് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിസിനസ് മാനേജ്മെന്റ് വിഭാഗവും ഓള് ഇന്ത്യ മലയാളി അസോസിയേഷനും (അയ്മ ) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ദേവഗിരിയില്‍ തുടക്കമായി. ഹരിയാന സോണിപ്പത് ജിന്‍ഡാല്‍ സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണലിലെ പ്രഫ. ഡോ. ക്രിസ്റ്റ്യന്‍ മോളിനെര് ഉദ്ഘാടനം ചെയ്തു.
ദേവഗിരി അയ്മ ബിസിനസ് അവാര്‍ഡുകള്‍ ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. സുനില്‍ എം. ആന്റണി, അയ്മ പ്രസിഡന്റ് വി.കെ. പ്രശാന്ത്, സെക്രട്ടറി വി.പി. സുകുമാരന്‍, ബിസിനസ് മാനേജ്മെന്റ് വിഭാഗം തലവന്‍ മനു ആന്റണി,
ഡോ. ക്രിസ്റ്റി ഏബ്രഹാം, എന്‍.ടി. വിഷ്ണുപ്രിയ എന്നിവര്‍ സംസാരിച്ചു.ഹൈദരാബാദ് വോക്സന് സര്‍വകലാശാലയിലെ ഡോ. കാരുണ്ഗനി വാള്‍ട്ടര്‍ ഫിലിപ്പ്, കേരള സര്‍വകലാശാലയിലെ ഡോ. പി.ഇ. ക്രിസ്റ്റബെല്‍ എന്നിവര്‍ ക്ലാസെടുത്തു.
Tags : Local News Nattuvishesham Kozhikode