കുമരകം: ക്രിസ്മസ് ആഗതമാകുന്നതിന്റെ മുന്നോടിയായി കേക്ക് മിക്സിംഗ് ചടങ്ങ് നടത്തി. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളും ഷെഫുമാരും ചേർന്ന് ആഘോഷമായാണ് കേക്ക് മിക്സിംഗ് നടത്തിയത്.
കുമരകം ഗോകുലം ഗ്രാൻഡ് കൺവൻഷൻ സെന്ററിൽ ഇന്നലെ വൈകുന്നേരം മൂന്നിനു നടന്ന ചടങ്ങിൽ ഓൾ ഇന്ത്യ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാൻ എം.എസ്. ബിറ്റാ, സിജിഎം സി.ആർ. ജയറാം, ജിഎം കെ.വി. മനോജ് കുമാർ, ചിട്ടിഫണ്ട് എജിഎം കുര്യൻ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.